1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 15, 2012

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് (ശൂനോയോ) പെരുന്നാള്‍ 2012 ആഗസ്റ് 18, 19 തീയതികളില്‍ ചോള്‍ട്ടനിലെ സെന്‍ര് ബര്‍ബാസ് പള്ളിയില്‍ വച്ച് നടക്കും.പെരുന്നാളിന്റെ ഭാഗമായി 18ാം തീയതി സന്ധ്യാ പ്രാര്‍ത്ഥന, സുവിശേഷ പ്രസംഗം, ആശിര്‍വാദം എന്നിവയുണ്ടായിരിക്കും.

രണ്ടാം ദിവസമായ 19 ന് പഭാത പ്രാര്‍ത്ഥന, ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍ നയിക്കുന്ന വിശുദ്ധ കുര്‍ബാന, ദൈവമാതാവിനുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന, വചന പ്രഘോഷണം,ധൂപ പ്രാര്‍ത്ഥന, പ്രദക്ഷിണം, ആശിര്‍വാദം ,ഉല്‍പ്പന്നലേലം, നേര്‍ച്ച സദ്യ എന്നിവ ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ.പീറ്റര്‍ കുര്യാക്കോസ്
07588576048

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.