1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 26, 2017

സ്വന്തം ലേഖകന്‍: ട്രംപിന്റെ മുസ്ലീം യാത്രാ വിലക്കില്‍ ഇളവുമായി യുഎസ് കോടതി വിധി. പതിനൊന്നു രാജ്യങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍ക്ക് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച യാത്രാ വിലക്കിനാണ് യുഎസ് കോടതിയുടെ ഇളവ്.

ഒക്ടോബര്‍ 24നു പ്രഖ്യാപിച്ച യാത്രാവിലക്ക് 90 ദിവസത്തെ സുരക്ഷാ നിരീക്ഷണകാലയളവില്‍ വേണ്ടെന്നും യുഎസില്‍ നിയമപരമായ ബന്ധുത്വമുള്ളവരുടെ അപേക്ഷകള്‍ അനുവദിക്കുന്നതു തുടരണമെന്നുമാണ് ഡിസ്ട്രിക്ട് ജഡ്!ജി ജയിംസ് റൊബാര്‍ട്ട് വിധിച്ചത്.

ഈജിപ്ത്, ഇറാന്‍, ഇറാഖ്, ലിബിയ, മാലി, ഉത്തര കൊറിയ, ദക്ഷിണ സുഡാന്‍, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണു വിലക്ക്. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനുള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജിയിലാണു ഡിസ്ട്രിക്ട് ജഡ്!ജിയുടെ വിധി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.