1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2018

സ്വന്തം ലേഖകന്‍: വിവാദ ഭൂമിയിടപാടില്‍ പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്‌ക്കെതിരെയും മുന്‍ ഹരിയാന മുഖ്യമന്ത്രിയ്‌ക്കെതിരെയും കേസ്. ഹരിയാന പൊലീസാണ് മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയ്‌ക്കെതിരെയും പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്‌ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തത്.

വദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനിക്കായി ഭൂമിയിടപാട് നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഗുര്‍ഗാവിലെ ഖേര്‍കി ദൗല പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ക്രിമിനല്‍ ഗൂഢാലോചന, തട്ടിപ്പ്, കൃത്രിമരേഖ ചമയ്ക്കല്‍ എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ‘തെരഞ്ഞെടുപ്പ് സമയമായതിനാലാണ് തനിക്കെതിരെ കേസെടുത്തത്. ഇന്ധനവില ദിനംപ്രതി വര്‍ധിക്കുകയാണ്. യഥാര്‍ത്ഥ വസ്തുതകളില്‍ നിന്നെല്ലാം ജനശ്രദ്ധ തിരിക്കാനുള്ള നടപടിമാത്രമാണിത്,’ വദ്ര പ്രതികരിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.