1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 19, 2018

സ്വന്തം ലേഖകന്‍: മൂന്നര പതിറ്റാണ്ടിനുശേഷം സൗദിയില്‍ സിനിമ വിരുന്നിനെത്തി; ആദ്യ പ്രദര്‍ശനം ഹോളിവുഡ് ചിത്രമായ ബ്ലാക്ക് പാന്തര്‍. റിയാദിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിലെ പ്രത്യേക തീയറ്ററിലാണ് പ്രദര്‍ശനം. തീയറ്ററിലിരുന്നു സിനിമ കാണാന്നതിന്റെ ആവേശത്തിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള സിനിമാ പ്രേമികള്‍.

ബ്ലാക്ക് പാന്തര്‍ എന്ന അമേരിക്കന്‍ സിനിമയാണ് റിയാദിലെ എ.എം.സി തീയറ്ററില്‍ പ്രര്‍ശിപ്പിക്കുന്നത്. 620 സീറ്റുകളുള്ള തീയറ്ററില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. എന്നാല്‍ തീയറ്ററില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടില്ല. നികുതിയടക്കം അറുപത് റിയാലാണ് സിനിമ കാണുന്നതിനുള്ള ടിക്കറ്റ് നിരക്ക്.

രാജ്യത്തെ രണ്ടാമത്തെ തീയറ്റര്‍ ജിദ്ദയിലാണ് തുറക്കുന്നത്. അഞ്ചു വര്‍ഷംകൊണ്ട് രാജ്യത്ത് 40 തീയറ്ററുകള്‍ തുറക്കാനാണ് പദ്ധതി. വരും വര്‍ഷങ്ങളില്‍ അന്താരാഷ്ട്ര തലത്തിലുള്ള പല സിനിമാ പ്രദര്‍!ശനങ്ങളും ഇനി സൗദിയില്‍ അരങ്ങേറുമെന്നാണ് വിലയിരുത്തല്‍.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.