1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2021

സ്വന്തം ലേഖകൻ: യാത്രക്കാരിയും വിമാന ജീവനക്കാരിയും തമ്മിലുള്ള വാക്കേറ്റം ​കൈയ്യാങ്കളിയിൽ കലാശിച്ചു. യാത്രക്കാരിയുടെ ഇടിയേറ്റ്​ ജീവനക്കാരിയുടെ രണ്ട്​ പല്ലുകൾ പൊഴിഞ്ഞു. മൂക്കിൽ നിന്നും വായിൽനിന്നും രക്​തം വാർന്നു. യുഎസ് ആസ്ഥാനമായുള്ള സൗത്ത്​ വെസ്റ്റ്​ എയർലൈനിന്‍റെ വിമാനത്തിലാണ്​ ഞെട്ടിക്കുന്ന സംഭവം.

സാൻ ഡിയാഗോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങാൻ ഒരുങ്ങുന്നതിനിടെ സീറ്റ് ബെൽറ്റ് ഉറപ്പിക്കാൻ ജീവനക്കാരി യാത്രക്കാരോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ്​ ഒരു യാത്രക്കാരി ക്ഷുഭിതയായി മുഖത്തിടിച്ചത്​. തക്കസമയത്ത്​ മറ്റൊരു യാത്രക്കാരൻ ഇടപെട്ടതിനാൽ കൂടുതൽ വഷളാവാതെ പ്രശ്​നം അവസാനിച്ചു. സഹയാത്രക്കാരിൽ ആരോ പകർത്തിയ അടിയുടെ വിഡിയോ ഇതിനകം വൈറലായി.

സാക്രമെ​േന്‍റായിൽ നിന്ന് സാൻഡിയാഗോയിലേക്ക് പോകുന്ന വിമാനത്തിലാണ്​ സംഭവമെന്ന്​ സി.ബി.എസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ജാലകത്തിനരികിലിരുന്ന സ്​ത്രീയോട്​ സംസ്ാരിക്കുന്നതിനിടെ വിമാന ജീവനക്കാരി മറ്റൊരു സീറ്റിലിരുന്ന യാത്രക്കാരിയുടെ ദേഹത്ത്​ സ്​പർശിച്ചുവെന്നും ഇതാണ്​ അടിയിൽ കലാശിച്ചതെന്നുമാണ് റിപ്പോർട്ടുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.