1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 23, 2018

സ്വന്തം ലേഖകന്‍: ‘പുകവലിക്കണം’ എന്നാവശ്യപ്പെട്ട് യാത്രക്കാരന്റെ ബഹളം; വിസ്താര വിമാനം വൈകിയത് മൂന്നു മണിക്കൂര്‍. പുകവലിക്കണം എന്നാവശ്യപ്പെട്ട് യാത്രക്കാരന്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് വിമാനം വൈകിയത് മൂന്നു മണിക്കൂര്‍. അമൃത്‌സറില്‍നിന്ന് ഡല്‍ഹിവഴി കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്ന വിസ്താര എയര്‍ലൈന്‍സിന്റെ വിമാനമാണ് വൈകിയത്.

എയര്‍ലൈന്‍സിന്റെ യു.കെ. 707 വിമാനത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഡല്‍ഹിയില്‍നിന്ന് പറന്നുയരുന്നതിനു മുമ്പായി പുകവലിക്കണമെന്ന് വിമാനത്തിലെ ജീവനക്കാരോട് ഇയാള്‍ ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാത്തതിനെ തുടര്‍ന്ന് ബഹളമുണ്ടാക്കുകയായിരുന്നു.

പൈലറ്റിന്റെ മുന്നറിയിപ്പ് ലഭിച്ചെങ്കിലും സഹകരിക്കാത്തതിനെത്തുടര്‍ന്ന് ഇയാളെയും കുടുംബത്തെയും പുറത്താക്കിയതായി വിസ്താര എയര്‍ലൈന്‍സ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.