1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2018

സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ഫ്‌ലിപ്കാര്‍ട്ട് ഇനി വാള്‍മാര്‍ട്ടിനെ സ്വന്തം; ഏറ്റെടുക്കല്‍ 1.08 ലക്ഷം കോടി രൂപയ്ക്ക്. ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാരക്കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിനെ ലോകത്തിലെ ഏറ്റവും വലിയ ചില്ലറ വില്‍പ്പന കമ്പനിയായ വാള്‍മാര്‍ട്ട് ഏറ്റെടുത്തു. കമ്പനി ഏറ്റെടുക്കല്‍ നടന്നതോടെ ജീവനക്കാരുടെ ഓഹരികള്‍ വന്‍ വിലയ്ക്ക് വാള്‍മാര്‍ട്ട് ഏറ്റെടുക്കും. 3300 കോടിയുടെ ഓഹരികളാണ് ഇത്തരത്തില്‍ ഏറ്റെടുക്കുന്നത്.

ഇതോടെ നൂറുകണക്കിന് ഫ്‌ളിപ്കാര്‍ട്ട് ജീവനക്കാര്‍ കോടിപതികളായി മാറുമെന്നാണ് റിപ്പോര്‍ട്ട്. ഇത്രയും വലിയ തോതില്‍ ജീവനക്കാരുടെ ഓഹരികള്‍ ഏറ്റെടുക്കുന്നത് ഇന്ത്യയില്‍ ഇത് ആദ്യമായാണ്. ഒറ്റ ദിവസംകൊണ്ട് വലിയ തോതില്‍ ധനികരായി തീര്‍ന്ന ജീവനക്കാരില്‍ പലരുടെയും ജീവിതം മാറിമറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പുതിയ ഫ്‌ളാറ്റുകളും വിലകൂടിയ കാറുകളും വാങ്ങിക്കൂട്ടുന്നുണ്ട്. മറ്റു ചിലരാകട്ടെ, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയ തോതില്‍ നിക്ഷേപം നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഫ്‌ലിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികളാണ് 1600 കോടി ഡോളറിന് (ഏകദേശം 1.08 ലക്ഷം കോടി രൂപ) വാള്‍മാര്‍ട്ട് സ്വന്തമാക്കിയത്. സോഫ്റ്റ് ബാങ്ക് അടക്കം വിവിധ മുന്‍നിര കമ്പനികളുടെ കൈവശമുള്ള ഓഹരികളാണ് വാള്‍മാര്‍ട്ടിന് കൈമാറുക. 23 ശതമാനം ഓഹരികള്‍ ഫ്‌ലിപ്കാര്‍ട്ട് സ്ഥാപകന്‍ ബിന്നി ബന്‍സാലും ചില ഓഹരി ഉടമകളും നിലനിര്‍ത്തും.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.