1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2015

തണുപ്പുകാലത്ത് യുകെയില്‍ വിതരണം ചെയ്തിരിക്കുന്ന ഫഌ വാക്‌സിന്‍ കാര്യക്ഷമമല്ലെന്ന് ആരോഗ്യ വിദഗ്ധര്‍. വാക്‌സിന്റെ കാര്യക്ഷമത പരിശോധിക്കുന്നതിനായി നടത്തിയ ലാബ് പരിശോധനയില്‍ മൂന്ന് ശതമാനം കേസുകളില്‍ മാത്രമെ വാക്‌സിന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുള്ളുവെന്ന് കണ്ടെത്തിയെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് പറഞ്ഞു.

യുകെയില്‍ വ്യാപകമായി പ്രചരിക്കുന്ന വൈറസിനെ കൊല്ലാന്‍ശേഷിയുള്ള പ്രതിരോധ മരുന്നല്ല വിതരണം ചെയ്തത് എന്നതാണ് പ്രശ്‌നമെന്നും വിദഗ്ധര്‍ പറയുന്നു.

1314ല്‍ ഏറെ രോഗികളില്‍ പരീക്ഷണം നടത്തിയ ശേഷമാണ് ഫഌ വാക്‌സിന്‍ പ്രതീക്ഷിച്ച ഫലം ഉണ്ടാക്കുന്നില്ലെന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഇംഗ്ലണ്ടിലും വെയ്ല്‍സിലും സ്വാഭാവിക മരണത്തെക്കാള്‍ കൂടുതല്‍ മരണം സംഭവിച്ചത് ഫഌ കൊണ്ടാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ഫഌ വാക്‌സിന്‍ പ്രയോജനകരമല്ലെന്ന് കണ്ടാല്‍ അത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും തിരിച്ചടിയാകും.

തണുപ്പ് അധീകരിച്ച് വന്നിരിക്കുന്ന ഈ സാഹചര്യത്തില്‍ ഫഌവും മറ്റും വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള രാജ്യാന്തര സംഘടനകള്‍ ഫഌ വ്യാപകമാകുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഫഌ വൈറസും ഫഌ വാക്‌സിനും തമ്മിലുള്ള പൊരുത്തക്കേടാണ് മരുന്ന് ഫലവത്താകാതിരിക്കാനുള്ള കാരണം. ഇതിന് പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ ആരോഗ്യ വകുപ്പ് അധികൃതരും ശാസ്ത്രജ്ഞരും ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.