1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 19, 2015

സ്വന്തം ലേഖകന്‍: യുഎസില്‍ ഉറങ്ങിക്കിടന്ന സിഖുകാരനെ ബിന്‍ ലാദനാക്കി വീഡിയോ പ്രചരിപ്പിച്ചു, വംശീയ അധിക്ഷേപമെന്ന് ആരോപണം. ഉറങ്ങിക്കിടന്ന ഒരു സിഖുകാരന്റെ വീഡിയോ അന്തരിച്ച അല്‍ഖൊയ്ദ നേതാവ് ബിന്‍ ലാദന്റേതെന്ന പേരില്‍ പ്രചരിപ്പിച്ചായിരുന്നു അവഹേളനം. സംഭവത്തിനെതിരെ കുടുത്ത പ്രതിഷേധവുമായി സിഖ് സമൂഹം രംഗത്തെത്തിയിട്ടുണ്ട്.

ജെറ്റ് ബ്ലൂ വിമാനത്തിലെ യാത്രികനായിരുന്ന ദര്‍ശന്‍ സിങിന്റെ ദൃശ്യങ്ങളാണ് സഹയാത്രികന്‍ മൊബൈലില്‍ പകര്‍ത്തിയത്. ദര്‍ശന്‍ സിങ് ഉറങ്ങുന്നതിന് ഇടയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സഹയാത്രികള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തു. ‘നിങ്ങള്‍ സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നുവോ’, ‘ബിന്‍ ലാദനൊപ്പം ഒരു വിമാന യാത്ര’ എന്നിങ്ങനെയുള്ള അടിക്കുറിപ്പുകളും വീഡിയോയ്ക്ക് നല്‍കിയിരുന്നു.

നവംബറില്‍ നടന്ന സംഭവത്തില്‍ ആഴ്ചകള്‍ക്ക് ശേഷം സ്വന്തം വീഡിയോ ഓണ്‍ലൈനിലൂടെ കണ്ട ദര്‍ശന്‍ സിങ് ഞെട്ടി. സിങിന്റെ മകളാണ് ദൃശ്യങ്ങളെക്കുറിച്ച് പിതാവിനെ അറിയിച്ചത്. ഡിസംബര്‍ 9ന് യൂട്യൂബിലെത്തിയ 39 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ 83,000 പേരാണ് ഇതിനോടകം കണ്ടത്.

എന്നാല്‍ വീഡിയോയ്ക്ക് ലഭിച്ച കമന്റുകളില്‍ കൂടുതലും അത് ചിത്രീകരിച്ചയാളെ കുറ്റപ്പെടുത്തിയുള്ളതാണ്. വീഡിയോ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനുള്ള ശ്രമത്തിലാണ് യു.എസിലെ സിഖ് സമൂഹം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.