1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2015

0800, 0808 എന്നീ നമ്പരുകളിലേക്കുള്ള, മൊബൈല്‍ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കോളുകളും ഇനി മുതല്‍ സൗജന്യമാണ്. പുതിയ ഓഫ്‌കോം നിയമം അനുസരിച്ചാണ് സൗജന്യ കോളുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഫ്രീ ഫോണ്‍ കോള്‍സ് എന്ന ലേബലുണ്ടായിരുന്നെങ്കിലും ടെലഫോണ്‍ കമ്പനികള്‍ ഉപയോക്താക്കളില്‍നിന്ന് 0800 ലേക്ക് വിളിക്കുന്നതിന് ചാര്‍ജ് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനാണ് ഇപ്പോള്‍ ഓഫകോം കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സര്‍വീസ് നമ്പറുകളിലേക്ക് കോള്‍ ചെയ്യുന്നതിനായി പ്രതിവര്‍ഷം 900 മില്യണ്‍ പൗണ്ട് ചെലവഴിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ഓഫ്‌കോം ചീഫ് എക്‌സിക്യൂട്ടീവ് ഷാരോണ്‍ വൈറ്റ് പറഞ്ഞു. അതുകൊണ്ട് തന്നെ കോള്‍ വിളിക്കുന്നതിന് മുന്‍പെ അതിന് എത്ര പണം ചെലവാകുമെന്നുള്ള കാര്യം ഉപയോക്താവ് അറിഞ്ഞിരിക്കണമെന്നും വൈറ്റ് പറഞ്ഞു.

084, 087, 09, 118 തുടങ്ങിയ നമ്പറുകളിലേക്കുള്ള കോളുകള്‍ക്ക് എത്ര പണം ചെലവാകുന്നുണ്ടെന്ന കാര്യം ഉപയോക്താക്കളെ കൃത്യമായി അറിയിക്കണമെന്നും ടെലികോം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.