1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2019

സ്വന്തം ലേഖകന്‍: ഇനി പുതിയ ഇന്നിംഗ്‌സ്; ഗൗതം ഗംഭീര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു: മോദിയില്‍ ആകൃഷ്ടനായാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ക്രിക്കറ്റ് താരം. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയില്‍ നിന്നും ഗംഭീര്‍ ബി.ജെ.പി മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ ആകൃഷ്ടനായാണ് താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നവര്‍ക്കുള്ള ഏറ്റവും നല്ല പ്ലാറ്റ്‌ഫോമാണ് ബി.ജെ.പിയെന്നും ഗംഭീര്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗംഭീര്‍ ദല്‍ഹി മണ്ഡലത്തില്‍ നിന്ന് മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിന് മുന്‍പ് തന്നെ ഇക്കാര്യത്തില്‍ അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഗംഭീര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തോട് ജെയ്റ്റ്‌ലി പ്രതികരിച്ചില്ല.

നേരത്തെ ഗംഭീറിന് പദ്മശ്രീ നല്‍കി കേന്ദ്രം ആദരിച്ചിരുന്നു. 2014 ല്‍ അമൃത്സറില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റില്ക്ക് വേണ്ടി ഗംഭീര്‍ പ്രചരണത്തിനിറങ്ങിയിരുന്നു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയ വിഷയങ്ങളടക്കം സോഷ്യല്‍ മീഡിയില്‍ ബി.ജെ.പി അനുകൂല നിലപാടായിരുന്നു ഗംഭീര്‍ സ്വീകരിച്ചുപോന്നത്.

അന്താരാഷ്ട ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് തൊട്ടുപിന്നാലെ ഗംഭീര്‍ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ രാഷ്ട്രീയപ്രവേശം സംബന്ധിച്ച ഊഹാപോഹങ്ങളില്‍ വാസ്തവം ഒട്ടുമില്ലെന്നായിരുന്നു ഗംഭീര്‍ അന്ന് ട്വീറ്റ് ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.