1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2019

സ്വന്തം ലേഖകൻ: കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ജീന്‍ എഡിറ്റിംഗ് നടത്തിയ ശാസ്ത്രജ്ഞന് തടവുശിക്ഷ. ഗവേഷകന്‍ ഹി ജിയാന്‍കുയിക്കിനാണ് ഷെന്‍ജെന്‍ കോടതി മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ചത്. ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.

ലോകത്താദ്യമായി കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ജീന്‍ എഡിറ്റിംഗ് നടത്തിയ ശാസ്ത്രജ്ഞനാണ് ജാിയാന്‍കുയിക്ക്. തടവുശിക്ഷക്കൊപ്പം 30 ലക്ഷം യുവാന്‍ (മൂന്ന് കോടിയിലേറെ) പിഴയും വിധിച്ചിട്ടുണ്ട്. ജിയാന്‍കുയിക്കിനെ കൂടാതെ ഴാങ് റെന്‍ലി, ക്വിന്‍ ജിന്‍ജൗ എന്നിവര്‍ക്കും കോടതി രണ്ടുവര്‍ഷം തടവും പത്തുലക്ഷം യുവാന്‍(ഒരു കോടി രൂപ) പിഴയും വിധിച്ചു.

മെഡിക്കല്‍ ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ടാണ് ജിയാന്‍ ഗവേണം നടത്തിയതെന്നും ശാസ്ത്രഗവേഷണത്തിന്റെയും മെഡിക്കല്‍ ധാര്‍മികതയുടേയും അതിരുകള്‍ ജിയാനും സംഘവും ലംഘിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. സാമ്പത്തിക ലാഭം മുന്നില്‍ കണ്ടാണ് പരീക്ഷണം നടത്തിയതെന്നും കോടതി വ്യക്തമാക്കി. ജീന്‍ എഡിറ്റിംഗ് നടത്തിയ കുട്ടികള്‍ ഇപ്പോഴും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.