1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2015

ജര്‍മ്മന്‍വിംഗ്‌സ് വിമാനത്തിന്റെ സഹ പൈലറ്റായിരുന്നയാള്‍ ആത്മഹത്യ ചെയ്യേണ്ടത് എങ്ങനെയാണെന്നും കോക്ക്പിറ്റ് വാതില്‍ സുരക്ഷ എങ്ങനെയാണെന്നും ഗവേഷണം നടത്തിയിരുന്നതായി അധികൃതര്‍. ഫ്രഞ്ച് ആല്‍പ്‌സില്‍ സഹപൈലറ്റ് വിമാനം ഇടിച്ചിറക്കിയതിനെ തുടര്‍ന്ന് 150 പേര്‍ മരിച്ചിരുന്നു.

വിമാനാപകടം നടന്ന് ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷം നടത്തിയ തെരച്ചിലില്‍ വിമാനത്തിന്റെ രണ്ടാം ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിരുന്നു. ഇതിനുള്ളിലെ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചിരുന്നു. പ്രോസിക്യൂട്ടേഴ്‌സ് നടത്തിയ പരിശോധനയില്‍ സഹപൈലറ്റിന്റെ വീട്ടില്‍നിന്നും ഇയാളുടെ ടാബ്ലെറ്റ് കംപ്യൂട്ടര്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ സെര്‍ച്ച് ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് നിര്‍ണായകമായ പല വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. 16 മാര്‍ച്ച് മുതല്‍ 23 മാര്‍ച്ച് വരെയുള്ള സെര്‍ച്ച് ഹിസ്റ്ററിയാണ് പ്രോസിക്യുട്ടേഴ്‌സിന് ലഭിച്ചിരിക്കുന്നത്.

ജര്‍മ്മന്‍ വിമാനം അപകടത്തില്‍പ്പെട്ട സമയത്തുള്ള വീഡിയോ എന്ന പേരില്‍ പ്രചരിച്ചത് വ്യാജ ക്ലിപ്പുകളാണെന്ന സൂചനയും പ്രോസിക്യൂട്ടേഴ്‌സ് നല്‍കി. ഫ്രഞ്ച് മാഗസിനായ പാരിസ് മാര്‍ച്ചിലെ മാധ്യമ പ്രവര്‍ത്തകനാണ് താന്‍ ഇത്തരത്തിലൊരു വീഡിയോ കണ്ടെന്നും അതില്‍ ആളുകളുടെ കരച്ചിലും നിലവിളിയും കേള്‍ക്കാമായിരുന്നെന്നും പറഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.