1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2015

സ്വന്തം ലേഖകന്‍: ഒരു ലക്ഷം കോടി രൂപ നിക്ഷേപം ലക്ഷ്യമിട്ട് തമിഴ്‌നാടിന്റെ ഗ്ലോബല്‍ ഇന്‍വസ്റ്റേര്‍സ് മീറ്റിന് തുടക്കം. ഒരു ലക്ഷം കോടി രൂപയാണ് ലക്ഷ്യമിട്ടതെങ്കിലും കൂടുതല്‍ മുതല്‍ മുടക്കിന് വ്യവസായികള്‍ തയ്യാറായതായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പറഞ്ഞു. പതിനഞ്ച് വിദേശ രാജ്യങ്ങളില്‍ നിന്നായി ആയിരം പേരുള്‍പ്പെടെ 5000 വ്യവസായ പ്രതിനിധികളാണു രണ്ടു ദിവസത്തെ നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കുന്നത്. 2568 കോടി രൂപയുടെ മൊത്തം നിക്ഷേപം ഉറപ്പാക്കുന്ന മൂന്നു പദ്ധതികള്‍ക്ക് ഉദ്ഘാടന വേദിയില്‍ തന്നെ ജയലളിത തുടക്കം കുറിച്ചു.

സംസ്ഥാനത്ത് നിക്ഷേപിക്കുന്ന മുതല്‍ ഭദ്രമായിരിക്കുമെന്ന് ഉറപ്പുനല്‍കുന്നതായി വ്യവസായ പ്രമുഖരെ സാക്ഷിനിര്‍ത്തി ജയലളിത പറഞ്ഞു. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ 15 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണു തമിഴ്‌നാട് വരും വര്‍ഷങ്ങളില്‍ ആസൂത്രണം ചെയ്യുന്നത്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി നിക്ഷേപകര്‍ക്കു 30 ദിവസത്തിനുള്ളില്‍ അന്തിമ അനുമതി നല്‍കും. നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി തന്നെ മുന്നോട്ടുവന്നതിനെയും ജയ പ്രശംസിച്ചു.

എംആര്‍എഫ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കെ.എം. മാമ്മന്‍, എച്ച്‌സിഎല്‍ സ്ഥാപകന്‍ ശിവ് നാടാര്‍, മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര, സുന്ദരം ക്ലേടോണ്‍ ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍, അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി തുടങ്ങി രാജ്യത്തെ വ്യവസായ പ്രമുഖരെല്ലാം തന്നെ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.