1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2012


ഗ്ലാസ്ഗോ കേരളാ ക്രിസ്ത്യന്‍ കമ്യൂണിറ്റി (സിറോ മലബാര്‍ ചാപ്ളെയിന്‍സി ഗ്ലാസ്ഗോ അതിരൂപത) യില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ തോമാശ്ളീഹായുടെയും തിരുനാളിന് കൊടിയേറി.

ശനിയാഴ്ച വൈകുന്നേരം 6.30ന് നടന്ന ആഘോഷമായ ദിവ്യബലിക്കും വിശുദ്ധരോടുള്ള മധ്യസ്ഥ പ്രാര്‍ഥനയ്ക്കും കോതമംഗലം രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോയ് ചേറാടിയില്‍, ഫാ. മാത്യു തോട്ടത്തിമ്യാലില്‍ എന്നീ വൈദികര്‍ സഹകാര്‍മികരായിരുന്നു. വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് തിരുനാളിന് തുടക്കം കുറിച്ചുതൊണ്ട് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു.

വിശുദ്ധരോടുള്ള നൊവേനയ്ക്കുശേഷം വിശുദ്ധ കുര്‍ബാനയുടെ വാഴ്വും തിരുശേഷിപ്പ് ചുംബനവും നടന്നു. വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം ആറിന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കും നൊവേനയ്ക്കും വിവിധ ഫാമിലി യൂണിറ്റുകള്‍ നേതൃത്വം നല്‍കും. ശനിയാഴ്ചയിലെ ശുശ്രൂഷകള്‍ വൈകുന്നേരം 6.30നും പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ചയിലെ തിരുകര്‍മങ്ങള്‍ ഉച്ചകഴിഞ്ഞ് രണ്ടിനും ആരംഭിക്കും.

വിലാസം:

ST JAMES CHUlCH
ClOOKSTON
G53 5TE

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.