1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2017

സ്വന്തം ലേഖകന്‍: ഗൂഗിള്‍ സെര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിമിനലുകളുടെ പട്ടികയില്‍, ഗൂഗിളിനെതിരെ കേസെടുത്തു. പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ചാണ് ഗൂഗിളിനെതിരെ പൊലീസ് കേസെടുത്തു. 2015 ല്‍ ഗൂഗിളില്‍ മോദിയെ സെര്‍ച്ച് ചെയ്യുമ്പോള്‍ അപകീര്‍ത്തിപരമായ വിവരങ്ങളാണ് ഗൂഗിള്‍ നല്‍കിയതെന്നാണ് പരാതി. ഐ.ടി നിയമപ്രകാരമാണ് ഗൂഗിളിനെതിരെ കേസെടുത്തത്.

അഭിഭാഷകനായ നന്ദ് കിഷോറാണ് ഗൂഗിളിനെതിരെ പരാതി നല്‍കിയത്. പരാതി പ്രകാരം ഐടി നിയമപ്രകാരം കേസെടുത്തതായി എസ്.പി കമല്‍ കിഷോര്‍ പറഞ്ഞു. മോദിയെ കുറിച്ച് ഗൂഗിളില്‍ അന്വേഷിക്കുമ്പോള്‍ അപകീര്‍ത്തിപരമായ കാരങ്ങളാണ് വന്നിരുന്നത് കൊണ്ടാണ് കേസെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വലിയ ക്രിമിനലെന്നും വിഡ്ഢിയെന്നുമെല്ലാം മോദിയെ കുറിച്ച് സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് വിവരം നല്‍കിയെന്നുമാണ് ആരോപണം. അതേസമയം, തങ്ങള്‍ക്ക് പരാതിയെ കുറിച്ച് പൊലീസില്‍ നിന്ന് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ഗൂഗിള്‍ വക്താവ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.