1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2015

സ്വന്തം ലേഖകന്‍: ഞെട്ടി വിറപ്പിക്കുന്ന ദൃശ്യങ്ങളുമായി ദി ഗ്രീന്‍ ഇന്‍ഫെര്‍ണോ ട്രെയിലറെത്തി. എലി റോത്ത് സംവിധാനം ചെയ്യുന്ന ഹോളിവുഡ് ഹൊറര്‍ ചിത്രം ദി ഗ്രീന്‍ ഇന്‍ഫെര്‍നോയുടെ ട്രയിലര്‍ പ്രേക്ഷകരെ ബോധം കെടുത്താന്‍ പോന്ന ചിത്രങ്ങളാല്‍ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു. ഗോര്‍, വിറ്റിലൈന്‍സ്, ബേബ്‌സ്, ഓള്‍ എറൗണ്ട് തുടങ്ങിയ ഹൊറര്‍ ചിത്രങ്ങള്‍ സ്വന്തം പേരിലുള്ള എലി റോത്ത് പ്രേക്ഷകരെ കിടുക്കാന്‍ രണ്ടും കല്‍പ്പിച്ചിറങ്ങിയിരിക്കുകയാണെന്ന് തോന്നും ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടാല്‍. 1970 കളിലേയും 80 കളുടെ തുടക്കത്തിലേയും ഇറ്റാലിയന്‍ ചിത്രങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ചെയ്യുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. 2014 സെപ്തംബര്‍ 4 നാണ് റിലീസ് നിശ്ചയിച്ചിരുന്നതെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങളില്‍പ്പെട്ട് ചിത്രത്തിന്റെ റിലീസ് നീണ്ടുപോകുകയായിരുന്നു. സെപ്തംബര്‍ 25നാണ് ചിത്രം ലോകമെന്‍പാടും റിലീസ് ചെയ്യുന്നത്. ന്യൂയോര്‍ക്കില്‍ നിന്നും ആമസോണിലേക്ക് യാത്രതിരിക്കുന്ന ഒരുകൂട്ടം വിദ്യാര്‍ഥികള്‍ വിമാനം തകര്‍ന്ന് ആമസോണ്‍ വനാന്തരങ്ങളില്‍ അകപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന ഭയാനകമായ രംഗങ്ങളുമാണ് സിനിമയില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. സംവിധായകന്റെ ഭാര്യകൂടിയായ ലൊറന്‍സോ ഇസോയാണ് ചിത്രത്തിലെ നായിക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.