1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2019

സ്വന്തം ലേഖകൻ: ഗ്വാണ്ടനാമോ ബേ, ലോകം കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ ശിക്ഷാവിധികള്‍ നടപ്പാക്കുന്ന അമേരിക്കയുടെ കൈവശമുള്ള തടക്കല്‍ പാളയം. മറ്റ് രാജ്യങ്ങളിലെ മനുഷ്യാവകാശത്തെ കുറിച്ച് ആദി കൊള്ളുന്ന അമേരിക്ക, പക്ഷേ തങ്ങളുടെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് നിശബ്ദത പാലിക്കുന്നു.

2011 സെപ്തംബര്‍ 9 ന് വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന് ശേഷം പിടിയിലായവരെ പാര്‍പ്പിച്ചിരുന്ന ഗ്വാണ്ടനാമോ ബേയില്‍ നിന്ന് പുറത്തിറങ്ങിയ അബു സുബൈദ ഈ വർഷം വരച്ച ചിത്രങ്ങള്‍ ഗ്വാണ്ടനാമോ ബേയിലെ തടവ് രീതികളെ കുറിച്ച് ലോകത്തിന് കാണിച്ചു കൊടുക്കുന്നു.

2001 സെപ്റ്റംബർ 11 ആക്രമണത്തിനുശേഷം 2002 ൽ പാകിസ്ഥാനിൽ നിന്ന് പിടികൂടിയ അൽ ഖ്വയ്ദ പ്രവർത്തകനായ അബു സുബൈദ സിഐഎ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ഇവര്‍ പുറത്ത് വിട്ട ഒരു രഹസ്യ റിപ്പോർട്ട് അനുസരിച്ച്, സുബൈദയെ 83 തവണയെങ്കിലും വാട്ടർബോർഡ് ചെയ്തു. ഒടുവിലെ റിപ്പോര്‍ട്ടില്‍ “അവൻ മിണ്ടുന്നില്ല.” എന്നാണ് രേഖപ്പെടുത്തിയത്.

സുബൈദയുടെ അഭിഭാഷകനും സെറ്റൺ ഹാൾ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോ പ്രൊഫസറുമായ മാർക്ക് ഡെൻ‌ബക്സും അദ്ദേഹത്തിന്‍റെ ചില വിദ്യാർത്ഥികളും എഴുതിയ റിപ്പോർട്ടിലാണ് ചിത്രീകരണം പുറത്തുവിട്ടത്. ന്യൂയോർക്ക് ടൈംസാണ് ആദ്യമായി ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്.

2002 ൽ ഒരു സെൻട്രൽ ഇന്‍റലിജൻസ് ഏജൻസിയുടെ തടങ്കലായ “ബ്ലാക്ക് സൈറ്റിൽ” ഏങ്ങനെയാണ് തടവ് പുള്ളികള്‍ പീഡിപ്പിക്കപ്പെട്ടതെന്ന് സുബൈദയുടെ ഗ്രാഫിക് വിശദമായി ചിത്രീകരിക്കുന്നുവെന്ന് പ്രൊഫസറുമായ മാർക്ക് ഡെൻ‌ബക്സ് വിശദീകരിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.