1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2021

സ്വന്തം ലേഖകൻ: സപ്പിറവി ദൃശ്യമാകാത്തതിനാൽ റംസാൻ വ്രതാരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ സാധാരണയായി സൗദി പ്രഖ്യാപനത്തെയാണ് പിന്തുടരാറുള്ളത്. ഞായറാഴ്ച മാസപ്പിറവി ദൃശ്യമായാൽ അറിയിക്കണമെന്ന് സൗദി സുപ്രീംകോർട്ടും ഖത്തർ ഔഖാഫ് മാസപ്പിറവി നിരീക്ഷണ സമിതിയും അറിയിച്ചിരുന്നു. എന്നാൽ, രാജ്യത്ത് എവിടെയും ഞായറാഴ്ച മാസപ്പിറവി ദൃശ്യമായില്ല.

റമസാനിൽ ദുബായ് മെട്രോ ഉൾപ്പെടെയുള്ള പൊതുവാഹനങ്ങളുടെയും സേവനകേന്ദ്രങ്ങളുടെയും സമയം ആർടിഎ പുനഃക്രമീകരിച്ചു. ശനി മുതൽ വ്യാഴം വരെ ഉം റമൂൽ, അൽ തവാർ, അൽ മനാര, ദെയ്റ, ബർഷ, കഫാഫ് സേവനകേന്ദ്രങ്ങൾ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കും.

റെഡ് ലൈനിൽ സാധാരണ ദിവസങ്ങളിൽ പുലർച്ചെ 5 മുതൽ രാത്രി 12 വരെ. വ്യാഴം പുലർച്ചെ 5 മുതൽ രാത്രി ഒന്നുവരെയും വെള്ളി രാവിലെ 10 മുതൽ രാത്രി ഒന്നുവരെയും. ഗ്രീൻ ലൈനിൽ സാധാരണ ദിവസങ്ങളിൽ പുലർച്ചെ 5.30 മുതൽ രാത്രി 12 വരെ. വ്യാഴം പുലർച്ചെ 5.30 മുതൽ രാത്രി ഒന്നുവരെയും വെള്ളി രാവിലെ 10 മുതൽ രാത്രി ഒന്നുവരെയും. ട്രാം സർവീസ് സാധാരണ ദിവസങ്ങളിൽ രാവിലെ 6 മുതൽ രാത്രി ഒന്നുവരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ രാത്രി ഒന്നുവരെയും.

സാധാരണ കാർ പാർക്കിങ്ങുകളിൽ രാവിലെ 8 മുതൽ വൈകിട്ട് 6വരെയും രാത്രി 8 മുതൽ 12 വരെയും ഫീസ് ചുമത്തും. ബഹുനില പാർക്കിങ് കേന്ദ്രങ്ങളിൽ എല്ലാ സമയത്തും ഫീസ് നൽകണം. ടികോം പാർക്കിങ്ങിൽ ( കോഡ് എഫ്) രാവിലെ 8 മുതൽ വൈകിട്ട് 6 വരെ ഫീസ് ചുമത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.