1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2020

സ്വന്തം ലേഖകൻ: കുവൈത്ത്​ ഗൾഫ്​ രാജ്യങ്ങളിൽ ചെലവ്​ കുറഞ്ഞ രണ്ടാമത്തെ രാജ്യം. ഇക്കണോമിസ്​റ്റ്​ മാസിക പ്രസിദ്ധീകരിച്ച റിപ്പോർട്ട്​ അനുസരിച്ച്​ ഒമാൻ ആണ്​ ഗൾഫ്​ രാജ്യങ്ങളിൽ ജീവിതച്ചെലവ്​ കുറഞ്ഞത്​. ലോകത്തിലെ 133 നഗരങ്ങളുടെ പട്ടിക തയാറാക്കിയപ്പോൾ അബൂദബി ആഗോളതലത്തിൽ 53ാമതും ഗൾഫിൽ ഒന്നാമതുമായി. ദുബായ്ക്ക്​ ലോകതലത്തിൽ 66ാം സ്ഥാനമാണ്​.

ബഹ്​റൈനിലെ മനാമ 82ാമതും സൌദിയിലെ ജില്ല 90ാമതും ഒമാനിലെ മസ്​കത്ത്​ 102ാമതുമാണ്​. ലോകതലത്തിൽ ഏറ്റവും ചെലവേറിയ നഗരം സൂറിച്ച്​ ആണ്​. പിന്നീട്​ യഥാക്രമം പാരിസ്​, ഹോ​േങ്കാങ്​, സിംഗപ്പൂർ, ഒസാക, ജനീവ, ന്യൂയോർക്​​, കോപ്പൻഹേഗൻ, ലോസ്​ ആഞ്​ജലസ്​ എന്നിവ വരുന്നു.

കോവിഡ്​ കാലം ജീവിതച്ചെലവുകളെ മാറ്റിമറിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കറൻസി മൂല്യ വ്യത്യാസം, ഉൽപന്നങ്ങളുടെ വിതരണ ശൃംഖലയിലുണ്ടായ പ്രശ്​നങ്ങൾ, നികുതി, സബ്​സിഡി, ഉപഭോക്​താക്കളുടെ മുൻഗണന തുടങ്ങിയവയാണ്​ മാറ്റങ്ങൾക്കിടയാക്കിയത്​. ചില ഘടകങ്ങൾ ചെലവ്​ വർധിപ്പിച്ചപ്പോൾ മറ്റു ഘടകങ്ങൾ ജീവിതച്ചെലവ്​ കുറക്കാൻ വഴിയൊരുക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.