1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2018

സ്വന്തം ലേഖകന്‍: യുഎസിലെ തോക്കു സംസ്‌കാരം; തോക്ക് ഇമോജി ഉപേക്ഷിച്ച് മൈക്രോസോഫ്റ്റ്. ഗൂഗിളിന്റെ പാത പിന്തുടര്‍ന്നു മൈക്രോസോഫ്റ്റും ‘തോക്ക്’ ഇമോജി ഉപേക്ഷിക്കുന്നു. ഇതിനു പകരമായി വെള്ളം പുറത്തേക്കു ചീറ്റുന്ന കളിത്തോക്കിന്റെ പടം നല്‍കാനാണു തീരുമാനം.

ഇമോജിയില്‍പ്പോലും ഭീകരത ഒഴിവാക്കാനുള്ള കമ്പനികളുടെ തീരുമാനത്തിന്റെ ഭാഗമായാണ് മൈക്രോസോഫ്റ്റും തോക്ക് ഇമോജി എടുത്തു മാറ്റി പകരം വാട്ടര്‍ഗണ്‍ ആക്കിയത്. ട്വീറ്റിലൂടെയാണ് മൈക്രോസോഫ്റ്റ് പുതിയ തീരുമാനം അറിയിച്ചത്. പുതിയ ഇമോജിയുടെ ചിത്രവും അവര്‍ പങ്കു വച്ചിട്ടുണ്ട്.

ഗൂഗിളും ഫേസ്ബുക്കും ഈയടുത്ത് തോക്ക് ഇമോജി എടുത്തു മാറ്റിയിരുന്നു. ആപ്പിളാണ് 2016 ല്‍ ഈ മാറ്റം ആദ്യം കൊണ്ടുവന്നത്. തുടര്‍ന്ന്, സാംസംഗ്, ട്വിറ്റര്‍, ഗൂഗിള്‍, വാട്‌സാപ്പ് തുടങ്ങിയ കമ്പനികള്‍ എല്ലാം തന്നെ ഇത് ഏറ്റെടുത്തു. വിന്‍ഡോസ് 10 പ്ലാറ്റ്‌ഫോമില്‍ പുതിയ മാറ്റം എപ്പോള്‍ ദൃശ്യമാകുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചിട്ടില്ല

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.