1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2018

സ്വന്തം ലേഖകന്‍: ചികില്‍സയുടെ പേരില്‍ നൂറ്റന്‍പതോളം പെണ്‍ കായികതാരങ്ങളെ പീഡിപ്പിച്ച യുഎസ് ജിംനാസ്റ്റിക്‌സ് ഡോക്ടര്‍ക്ക് 175 വര്‍ഷം തടവ്. വിവാദ നായകനായ ഡോ. ലാറി നാസറിനാണ് യുഎസ് കോടതി 40 മുതല്‍ 175 വരെ വര്‍ഷം തടവുശിക്ഷ വിധിച്ചത്.

ജയിലിനു പുറത്തിറങ്ങാനുള്ള അര്‍ഹത ലാറിക്കില്ലെന്നു വിധി പ്രഖ്യാപിച്ച ജഡ്ജ് റോസ്‌മേരി അക്വിലിന്‍ പറഞ്ഞു. വിധി പ്രഖ്യാപിക്കുന്നതിനു തൊട്ടുമുന്‍പ് ലാറി കോടതിമുറിയില്‍ താന്‍ ഇരയാക്കിയ കുട്ടികളോടു ക്ഷമാപണം നടത്തി.

ജിംനാസ്റ്റിക്‌സില്‍ ഒളിംപിക് സ്വര്‍ണ മെഡല്‍ നേടിയ നാലു യുഎസ് താരങ്ങളടക്കം നൂറ്റന്‍പതിലേറെ പെണ്‍കുട്ടികളെയാണ് മിഷിഗന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്തിരുന്ന രണ്ടു പതിറ്റാണ്ടിനിടെ ലാറി പീഡിപ്പിച്ചത്. പലരും പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തയാറായില്ല.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.