1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2019

സ്വന്തം ലേഖകന്‍: എച്ച്1 ബി വീസ; യുഎസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ക്ക് മുന്‍ഗണന; പരിഷ്‌കാരം ഏപ്രില്‍ 1 മുതല്‍; ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും. ഇന്ത്യക്കാര്‍ക്കു ദോഷകരമായ രീതിയില്‍ എച്ച്1ബി വീസ ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നു.

യുഎസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് ഉയര്‍ന്ന യോഗ്യത നേടിയവര്‍ക്ക് വീസ അനുവദിക്കുന്നതില്‍ മുന്‍ഗണന നല്കും. 2019 ഏപ്രില്‍ മുതല്‍ ഇതു നിലവില്‍ വരുമെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു.

സാങ്കേതികവൈദഗ്ധ്യം കൂടുതല്‍ വേണ്ട മേഖലകളില്‍ അനുവദിക്കുന്ന കുടിയേറ്റയിതര വീസയാണ് എച്ച്1ബി. ഇന്ത്യക്കാരും ചൈനക്കാരുമാണ് ഇതിന്റെ പ്രധാന ഗുണഭോക്താക്കള്‍. ഇരുകൂട്ടരും സ്വന്തം രാജ്യത്തുനിന്നാണ് ഉന്നത വിദ്യാഭ്യാസ യോഗ്യത നേടാറുള്ളത്.

എച്ച്1ബിവീസ അപേക്ഷകര്‍ക്ക് ഇലക്‌ട്രോണിക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാനും തീരുമാനിച്ചു. എന്നാല്‍, 2020നു ശേഷമേ ഇതു നടപ്പാക്കൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.