1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2012

വിശുദ്ധ കാത്തോലിക്കാ സഭയുടെ അമ്മയും ജപമാല റാണിയുമായ പരിശുദ്ധ അമ്മയുടെ തിരുനാള്‍ സ്വിണ്ടന്‍ ഹോളിഫാമിലി ചര്‍ച്ച് (മാവ്‌ലോവ് അവന്യു) ദേവാലയത്തില്‍ 2012 ഒക്ടോബര്‍ 13ന് ശനിയാഴ്ച ആഘോഷമായി നടത്തുന്നു. ഇതിനുള്ള ആത്മീയമായ ഒരുക്കത്തിനായി പത്തുദിവസം വിവിധ ഭവനങ്ങളിലായി ജപമാല സമര്‍പ്പിക്കുന്നു.

ഒക്ടോബര്‍ 13ന് ശനിയാഴ്ച 10.30ന് ദിവ്യബലിയും 12 ന് പ്രദക്ഷിണവും, 1 മണിക്ക് സ്‌നേഹവിരുന്നും നടക്കും. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം വഴി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിന് ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക 01793873284, 01793876311, 07905176737

പള്ളിയുടെ വിലാസം : HOLY FAMILY CATHOLIC CHURCH, MARLOWE AVENUE, SWINDON. SN3 2PT

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.