1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2015

ടോറി മിനിസ്റ്ററുടെ സംസാരം വാഷിംഗ് മെഷീനെ പോലെ എപ്പോഴും കറങ്ങി കൊണ്ടിരിക്കുന്നതാണെന്ന് പറഞ്ഞ ഹൗസ് ഓഫ് കോമണ്‍സ് സ്പീക്കര്‍ മാപ്പ് പറഞ്ഞു. തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞുള്ള സെഷനിലായിരുന്നു സ്പീക്കര്‍ ജോണ്‍ ബെര്‍ക്കോ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. സഭയില്‍ ഒരംഗം ചോദിച്ച ചോദ്യത്തിന് നീണ്ട ഉത്തരം നല്‍കിയതിനാണ് സ്പീക്കര്‍ ഇങ്ങനൊരു പരാമര്‍ശം നടത്തിയത്.

ജോലി സ്ഥലത്ത് മറ്റൊരാളെ ബഹുമാനിക്കണമെന്ന് മറ്റ് സഭാംഗങ്ങളെ ഉപദേശിക്കാറുള്ള താങ്കള്‍ എന്തിനാണ് മറ്റൊരു സ്ത്രീയെ അപമാനിക്കുന്നത് എന്ന് ബാക്ക് ബെഞ്ചര്‍ ഹെഥര്‍ വീലര്‍ ചോദിച്ചു. ഒരു സത്രീ സംഭാംഗത്തെ വാഷിംഗ് മെഷിനുമായി താരതമ്യം ചെയ്യുന്നത്് അനുചിതമല്ലേയെന്നും അദ്ദേഹം ഇന്ന് സഭയില്‍ ചോദിച്ചു.

ഞാന്‍ വാഷിംഗ് മെഷിനുമായി മിനിസ്റ്ററെ താരതമ്യപ്പെടുത്തിയില്ലെന്നും ബഹുമാന്യയായ ഒരു സത്രീയെ അപമാനിച്ചതായി തോന്നിയിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായി ഹൗസ് ഓഫ് കോമണ്‍സ്് സ്പീക്കര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.