1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2015

സ്വന്തം ലേഖകന്‍: ജീവനക്കാര്‍ക്ക് ഒരു ലക്ഷം ഡോളര്‍ വീതം ക്രിസ്മസ് ബോണസായി നല്‍കി ഹൂസ്റ്റണിലെ ഹില്‍ക്രോപ്പ് കമ്പനി. സ്ത്രീ, പുരുഷ, തസ്തിക, ഭേദമില്ലാതെ ഒരു ലക്ഷം ഡോളര്‍ വീതം ഓരോ ജീവനക്കാരനും ക്രിസ്തുമസ് ബോണസായി നല്‍കുമെന്ന് ഹൂസ്റ്റണിലെ ഹില്‍ക്രോപ് കമ്പനി അധികൃതര്‍ പ്രഖ്യാപിച്ചു.

അമേരിക്കയിലെ ഏറ്റവും വലിയ എണ്ണ ഉല്‍പാദന കമ്പനിയായ ഹില്‍ ക്രോപ്പിലെ 1380 ജീവനക്കാര്‍ക്കാണ് ഈ അപ്രതീക്ഷിത ബോണസ് പ്രഖ്യാപനത്തിന്റെ പ്രയോജനം ലഭിക്കുക. ഏറ്റവും വിശ്വസ്തരായി ജോലികള്‍ ചെയ്യുന്ന ജീവനക്കാരെ അനുമോദിക്കുകയും, അംഗീകരിക്കുകയുമെന്നതാണ് ഈ ബോണസ് നല്‍കുന്നതിന് തങ്ങളെ പ്രേരിപ്പിച്ചതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

2010 ലും ജീവനക്കാര്‍ക്ക് അവിശ്വസനീയമായ ബോണസ്സാണ് കമ്പനി നല്‍കിയത്. 50,000 ഡോളറിന്റെ കാറ് അല്ലെങ്കില്‍ 35,000 ഡോളര്‍ പണമെന്ന ബോണസ് പദ്ധതി അവതരിപ്പിച്ചായിരുന്നു അന്ന് കമ്പനി ജീവനക്കാരെ ഞെട്ടിച്ചത്. ഫോര്‍ച്യൂണ്‍ മാഗസിന്‍ നടത്തിയ സര്‍വ്വേയില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഏറ്റവും വലിയ ആറ് കമ്പനികളില്‍ ഒന്നായി സ്ഥാനം പിടിക്കുന്നവരാണ് ഹില്‌ക്രോപ്പ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.