1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2019

സ്വന്തം ലേഖകന്‍: ചടങ്ങില്‍ ഹുറിയത്ത് നേതാക്കളുടെ സാന്നിധ്യം; പാകിസ്ഥാന്റെ ദേശീയ ദിന ചടങ്ങ് ഇന്ത്യ ബഹിഷ്‌ക്കരിക്കും. പാകിസ്ഥാന്‍ ഹൈ കമ്മീഷന്റെ ദേശീയ ദിന ചടങ്ങിലേക്ക് പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഹുറിയത്ത് നേതാക്കളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.

പാകിസ്ഥാന്‍ ദേശീയ ദിനം ആഘോഷിക്കുന്നത് മാര്‍ച്ച് 23നാണ്. എന്നാല്‍ ദല്‍ഹിയിലുള്ള ഹൈക്കമ്മീഷന്റെ ചടങ്ങ് മാര്‍ച്ച് 22നാണ്. ‘പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഹുറിയത്ത് നേതാക്കളെ പരിപാടിയില്‍ ക്ഷണിച്ചതിനാല്‍ ഇന്ത്യയില്‍ നിന്ന് ഔദ്യോഗിക പ്രതിനിധികളെ അയക്കേണ്ടതില്ലെന്നാണ് ഉന്നതതല തീരുമാനം,’ കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലും ഹുറിയത്ത് നേതാക്കളെ ചടങ്ങില്‍ ക്ഷണിക്കുന്നതില്‍ ഇന്ത്യ അതൃപ്തി അറിയിച്ചിരുന്നെങ്കിലും ഇതാദ്യമായാണ് എന്‍.ഡി.എ സര്‍ക്കാര്‍ ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധം വഷളയതാണ് കേന്ദ്ര നേതൃത്വത്തെ കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.