1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2019

സ്വന്തം ലേഖകന്‍: അച്ഛന്‍ വര്‍ധമാന്‍ വിദഗ്ധ നിര്‍ദ്ദേശം നല്‍കിയ മണിരത്‌നം സിനിമ, ‘കാട്രു വെളിയിടെ’ മകന്‍ അഭിനന്ദന്‍ വര്‍ധമാന്റെ ജീവിതത്തില്‍ യഥാര്‍ഥമായപ്പോള്‍; യാദൃശ്ചികതയില്‍ ഞെട്ടി രാജ്യം. കഴിഞ്ഞ ദിവസമാണ് വിങ് കമാന്റ് അഭനന്ദന്‍ വര്‍ധമാന്‍ പാക് സൈന്യത്തിന്റെ പിടിയിലാവുന്നത്. നാല്‍പ്പത്തിയൊന്ന് വര്‍ഷം ഇന്ത്യന്‍ വ്യോമസനയുടെ ഭാഗമായിരുന്ന എയര്‍ മാര്‍ഷല്‍ സിംഹകുട്ടി വര്‍ധമാന്റെ മകനാണ് അഭിനന്ദന്‍.

അഭിനന്ദന്‍ പാക് സൈന്യത്തിന്റെ പിടിയിലായതോടെ മറ്റൊരു യാദൃശ്ചികതയാണ് സമൂഹ മാധ്യമങ്ങളിലെ ചൂടന്‍ ചര്‍ച്ചയായിരിക്കുന്നത്. അഭിനന്ദന്റെ അച്ഛന്‍ സിംഹകുട്ടി വര്‍ധമാന്‍ വിദഗ്ധ നിര്‍ദ്ദേശം നല്‍കിയ സിനിമയിലെ കഥ മകന്റെ ജീവിതത്തില്‍ ആവര്‍ത്തിക്കുന്നു എന്നതാണത്.

2017ല്‍ പുറത്തിറങ്ങിയ മണിരത്‌നം സിനിമയായ ‘കാട്രു വെളിയിടെ’ എന്ന സിനിമയ്ക്കായിരുന്നു സിംഹകുട്ടി വര്‍ധമാന്‍ വിദഗ്ധ നിര്‍ദ്ദേശം നല്‍കിയത്. പാക്കിസ്ഥാനില്‍ യുദ്ധത്തടവുകാരനാകുന്ന ഇന്ത്യന്‍ വ്യോമസേന പൈലറ്റിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്.

വ്യോമസേനയുമായി ബന്ധപ്പെട്ട രംഗങ്ങള്‍ ചിത്രീകരിക്കാന്‍ സംവിധായകന്‍ മണിരത്‌നത്തിന് സാങ്കേതിക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത് സിംഹകുട്ടി വര്‍ധമാന്‍ ആയിരുന്നു. കാര്‍ഗില്‍ യുദ്ധ പശ്ചാത്തലത്തില്‍ വന്ന സിനിമയില്‍ കാര്‍ത്തിയായിരുന്നു നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.

സമാനമായ സാഹചര്യമാണ് ഇപ്പോള്‍ മകന്‍ അഭിനന്ദന്‍ വര്‍ധമാന്റെ ജീവിതത്തിലും ഉണ്ടായിരിക്കുന്നത്. സിനിമയുടെ കഥയിലെ പോലെ പാക് സൈന്യത്തിന്റെ തടവില്‍ നിന്ന് അഭിനന്ദന്‍ തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് കുടുംബവും രാജ്യവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.