കുവൈത്തില്‍ അനധികൃതമായി ജോലി ചെയ്തിരുന്ന 40 തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് കേന്ദ്രങ്ങളില്‍ ഇഖാമാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് 40 തൊഴിലാളികള്‍ അറസ്റ്റിലായത്. സ്പോണ്‍സറില്‍നിന്ന് രക്ഷപ്പെട്ട ഒരാളെയും ലൈസന്‍സില്ലാത്ത മൂന്ന് പേരെയും അധികൃതര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെയെല്ലാം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.
പിടിയിലായവരെല്ലാം സ്ത്രീകളാണ്. ഇഖാമ കാലാവധി കഴിഞ്ഞവരെയും അധികൃതര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇഖാമ വിഭാഗവും രഹസ്യാന്വേഷണ സംഘവും സംയുക്തമായാണ് റെയിഡ് നടത്തിയത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന നിരവധി ഗാര്‍ഹിക റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍ കണ്ടെത്തിയതായി രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.
പിടിയിലായ തൊഴിലാളികളില്‍ ഇന്ത്യക്കാരുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. വിവിധ പൗരത്വമുള്ള ആളുകളുണ്ടെന്ന വിവരം മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല