1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2020

സ്വന്തം ലേഖകൻ: അംഗീകാരമില്ലാത്ത മാൻപവർ ഏജൻസികൾക്കെതിരെ മുന്നറിയിപ്പുമായി ലേബർ മാർക്കറ്റ്​ റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ). മണിക്കൂർ അടിസ്​ഥാനത്തിൽ വീട്ടുജോലിക്കാരെയും വീടുകളിലേക്ക്​ ശുചീകരണ തൊഴിലാളികളെയും ആയമാരെയും നഴ്​സുമാരെയും നൽകുന്ന നൽകുന്ന ലൈസൻസില്ലാത്ത സ്​ഥാപനങ്ങൾ ഉടൻ പ്രവർത്തനം അവസാനിപ്പിക്കണമെന്ന്​ എൽ.എം.ആർ.എ ആവശ്യപ്പെട്ടു.

ഇത്തരം സ്​ഥാപനങ്ങൾ മതിയായ ലൈസൻസ്​ എടുക്കാൻ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്​. നഴ്​സുമാർ ഉൾപ്പെടെ ആരോഗ്യ പരിചരണ സേവനം നൽകുന്നതിന്​ എൽ.എം.ആർ.എയുടെ ലൈസൻസിന്​ പുറമേ, നാഷണൽ ഹെൽത്​ റഗുലേറ്ററി അതോറിറ്റിയുടെ (എൻ.എച്ച്​.ആർ.എ) ലൈസൻസുമുണ്ടായിരിക്കണം. അംഗീകാരമുള്ള ഏജൻസികളിൽനിന്ന്​ മാത്രം സേവനം ലഭ്യമാക്കാൻ സ്വദേശികളും പ്രവാസികളും ശ്രദ്ധിക്കണം.

ലൈസൻസുള്ള ഏജൻസികളുടെ വിവരങ്ങൾ എൽ.എം.ആർ.എയുടെ വെബ്​സൈറ്റിൽ (www.lmra.bh) ലഭ്യമാണ്​. ഒാരോ ആഴ്​ചയും ഇൗ വിവരങ്ങൾ പുതുക്കുന്നതാണ്​. അംഗീകാരമില്ലാത്ത ഏജൻസികളിൽനിന്ന്​ സേവനം തേടുന്നത്​ കുടുംബങ്ങളുടെ ആരോഗ്യത്തെയും സുരക്ഷയെയും അപകടത്തിലാക്കുമെന്നും മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.