1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2015

പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുമെന്ന ഭയത്തില്‍ രോഗങ്ങളുള്ള കുടിയേറ്റക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശനാനുമതി നിഷേധിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. യൂറോപ്യന്‍ രാജ്യമായ ഇറ്റലിയിലെ ആറ് നഗരങ്ങളിലെ മേയര്‍മാര്‍ ഇത് സംബന്ധിച്ചുള്ള ധാരണാ പത്രത്തില്‍ ഒപ്പിട്ടെന്നാണ് സൂചന.

കഴിഞ്ഞ ജനുവരി മുതല്‍ രാജ്യത്ത് എത്തിയ കുടിയേറ്റക്കാരില്‍ 68,000 ആളുകളില്‍ കരപ്പന്‍, ടിബി തുടങ്ങിയ അസുഖങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്.

യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവെന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ നേരത്തെ യൂറോപ്പിന്റെ പൊതു ആരോഗ്യത്തില്‍ കുടിയേറ്റക്കാരുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.

യൂറോപ്യന്‍ ഇതര രാജ്യങ്ങളില്‍നിന്ന് എത്തുന്ന കുടിയേറ്റക്കാര്‍ കാര്യക്ഷമമായ ആരോഗ്യ പരിരക്ഷ ഇല്ലാത്തവരും ആരോഗ്യ പരിശോധന നടത്താതെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് എത്തുന്നവരുമാണ്. ആയതിനാല്‍, അവര്‍ ഇയു രാജ്യങ്ങളില്‍ പാകുന്നത് രോഗത്തിന്റെ ഭീഷണിയാണെന്നും 2009ലെ ഇസിഡിപിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇയു ഏജന്‍സി നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് യൂറോപ്യന്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ ടൂബര്‍കുലോസിസ് രോഗമുള്ളവരില്‍ 79 ശതമാനം ആളുകളും വിദേശികളാണെന്നാണ്.

നേരത്തെ ബ്രിട്ടണിലേക്ക് എച്ച് ഐ വി ഉള്ള കുടിയേറ്റക്കാരെ കയറ്റരുതെന്ന് പറഞ്ഞ നിഗല്‍ ഫരാജ് വിവാദത്തിലായിരുന്നു.

അതേസമയം ഇറ്റാലിയന്‍ അധികൃതരുടെ നടപടിയെ ആക്ടിവിസ്റ്റുകളും മറ്റും കടുത്ത ഭാഷയിലാണ് വിമര്‍ശിക്കുന്നത്. ഇവര്‍ ചെയ്യുന്നത് വംശീയ വേര്‍തിരിവാണെന്നും അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നുമാണ് ആക്ടിവിസ്റ്റുകളും ക്യാംപെയിന്‍ ഗ്രൂപ്പുകളും പറയന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.