1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2021

സ്വന്തം ലേഖകൻ: കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷത്തെ റിട്ടേൺ നൽകിയിട്ടില്ലെങ്കിൽ ടിഡിഎസ് ഇനത്തിൽ ബാങ്കുകൾ ഇരട്ടി തുക ഈടാക്കും. 2021ലെ ബജ്റ്റിൽ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. 2021 ജൂലായ് ഒന്നു മുതലാണ് ഈ നിബന്ധന പ്രാബല്യത്തിലാകുക.

018-19, 2019-20 സാമ്പത്തിക വർഷത്തിൽ റിട്ടേൺ ഫയൽ ചെയ്യാത്തവരിൽ നിന്നാണ് കൂടിയ തുക ഈടാക്കുക. ഓരോ സാമ്പത്തിക വർഷവും 50,000 രൂപയിലധികം ടിഡിഎസ് വരുന്നവർക്കാണിത് ബാധകം. അതായത്, സ്ഥിര നിക്ഷേപം, ഡിവിഡന്റ്, ആർഡിയിൽ നിന്നുള്ള പലിശ എന്നിവ ലഭിക്കുന്നവർ ശ്രദ്ധിക്കണമെന്ന് ചുരുക്കം.

ടിഡിഎസ് ഇനത്തിൽ ബാങ്ക് തുക ഈടാക്കുകയും അതേസമയം, റിട്ടേൺ നൽകാതിരിക്കുകുയുംചെയ്താൽ കൂടിയ നിരക്കിൽ ടിഡിഎസ് ഈടാക്കും. ടിഡിഎസ് ഒഴിവാക്കാൻ പാൻ നൽകാത്തവർക്ക് ബാധകമായ നിയമാമാകും ഇവിടെയും ഉപയോഗിക്കുകയെന്നാണ് കേന്ദ്രം നൽകുന്ന സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.