1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2020

സ്വന്തം ലേഖകൻ: പാക്കിസ്ഥാന്റെ നിരന്തരമായ വെടിനിർത്തൽ നിയമലംഘനങ്ങൾക്ക് മറുപടിയായി ഇന്ത്യൻ സൈന്യം കുപ്വാര മേഖലയ്ക്ക് എതിർവശത്തുള്ള പാകിസ്ഥാൻ ആർമി പോസ്റ്റുകൾ ലക്ഷ്യമാക്കി ആന്റി-ടാങ്ക് മിസൈലുകൾ വിക്ഷേപിച്ചു.

വാർത്ത ഏജൻസിയായ എഎൻഐയാണ് ഇതിന്റെ വീഡിയോ ദൃശ്യം പുറത്ത് വിട്ടിരിക്കുന്നത്. മിസൈലുകൾക്ക് പുറമെ പീരങ്കി ഷെല്ലുകളും ഉപയോഗിച്ചുവെന്ന് കരസേന വൃത്തങ്ങൾ അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ജമ്മു കശ്മീരിലെ കുപ്‌വാര സെക്ടറിന് എതിര്‍വശത്തുള്ള പാക് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ഇന്ത്യ തിരിച്ചടിച്ചത്. ഇന്ത്യന്‍ സൈന്യം അടുത്തിടെ നല്‍കിയ തിരിച്ചടിയുടെ ദൃശ്യങ്ങള്‍ പിടിഐ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ പാകിസ്താന്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ കടുത്ത നടപടിയെന്നും റിപ്പോർട്ടുണ്ട്. സംഭവത്തെക്കുറിച്ച് പാക്കിസ്താൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.