1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2018

സ്വന്തം ലേഖകന്‍: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂര്‍ദ് അസറിനെ യുഎന്നില്‍ ആഗോള ഭീകരനായി പ്രഖ്യാപിക്കല്‍; പിന്താങ്ങില്ലെന്ന് ചൈന. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂര്‍ദ് അസറിനെ യുഎന്‍ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിനു പിന്താങ്ങില്ലെന്ന നിലപാട് ചൈന ആവര്‍ത്തിച്ചു.

അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്ന നടപടിയില്‍ ചൈന പിന്താങ്ങണമെന്ന് തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന ആഭ്യന്തരമന്ത്രിതല ചര്‍ച്ച യില്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അസര്‍ വിഷയത്തില്‍ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചിയൂംഗ് പറഞ്ഞു.

ചൈനയുടെ വീറ്റോ അധികാരമുപയോഗിച്ചാണ് യുഎന്നിലെ ഇന്ത്യയുടെ നീക്കം തടയുന്നത്. തിങ്കാളാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലറും പൊതുസുരക്ഷ മന്ത്രിയുമായ ഷോ കെഷിയുമാണ് കൂടിക്കാഴ്ച നടത്തിയത്. ഡോക്‌ലാ സംഘര്‍ഷത്തിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടത്തിയത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.