1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2021

സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നും വരുന്നവർക്ക് ക്വാറന്റീന്‍ നിർബന്ധമാക്കി സ്വിറ്റ്സർലന്‍ഡ്. ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി എന്നീ യൂറോപ്യൻ രാജ്യങ്ങൾ നേരത്തെ തന്നെ ഇന്ത്യയെ ഹൈ റിസ്‌ക് രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയോ, ഇന്ത്യയിലേക്കുള്ള യാത്ര നിരോധിക്കുകയോ ചെയ്‌തിട്ടുണ്ട്‌.

വരും ദിവസങ്ങളിൽ കൂടുതൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും കടുത്ത കോവിഡ് നിയന്ത്രണ നടപടികൾ ഇന്ത്യയ്ക്ക് നേരിടേണ്ടിവരുമെന്നാണു സൂചന. കോവിഡിന്റെ ഇന്ത്യൻ വകഭേദം സ്വിറ്റ്സർലൻഡിലും എത്തിയതോടെയാണ് ക്വാറന്റീന്‍ നിർബന്ധിത ലിസ്റ്റിൽ ഇന്ത്യയെയും ഇന്നലെ മുതൽ ഉൾപ്പെടുത്തിയത്.

വാക്‌സീന്റെ രണ്ടു ഡോസ് എടുത്തവർക്കും ക്വാറന്റീനിൽ ഇളവില്ല. ക്വാറന്റീന്‍ മാത്രം പോരെന്നും, ഇന്ത്യയെ യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.