1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2021

സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്നുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്ത യാത്രികർക്കും യുഎഇ. ബാധകമാക്കിയ നിർബന്ധിത പി.സി.ആർ. പരിശോധന ഒഴിവാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടപടി തുടങ്ങി. ഇതുസംബന്ധിച്ച് യുഎഇ. അധികൃതരുമായി ചർച്ചനടത്താൻ വിദേശകാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തി.

നിലവിൽ 4000 രൂപവരെ ഈടാക്കുന്ന റാപ്പിഡ് പി.സി.ആർ. പരിശോധന യുഎഇ. അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവർക്ക് നിർബന്ധമാണ്. എന്നാൽ, രണ്ടുഡോസ് വാക്സിൻ സ്വീകരിച്ചവരെ ഇതിൽനിന്ന് ഒഴിവാക്കണമെന്നാണ് ആഭ്യന്തര വകുപ്പിന്റെ ആവശ്യം. ഇന്ത്യൻ വിമാനത്താവളങ്ങളിൽനിന്ന് യുഎഇ.യിലേക്ക് പോകുന്നവർക്ക് യാത്രയുടെ ആറുമണിക്കൂറിനകം റാപ്പിഡ് പി.സി.ആർ. പരിശോധന നടത്തണം. ഇന്ത്യ, പാകിസ്താൻ, നേപ്പാൾ, ശ്രീലങ്ക, യുഗാൺഡ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് യുഎഇ.യിൽ നിർബന്ധിത പരിശോധന വേണ്ടത്.

കോവിഡിനെ തുടർന്ന് സാമ്പത്തികപ്രയാസം നേരിടുന്നവർക്ക് മടക്കയാത്രയ്ക്ക് ഇത്രയും തുകകൂടി ചെലവഴിക്കേണ്ടി വരുന്നത് വലിയ ബുദ്ധിമുട്ടാണെന്ന് പരാതി ഉയർന്നിരുന്നു. രണ്ടു ഡോഡ് വാക്സിൻ സ്വീകരിച്ച ഇന്ത്യയിൽ നിന്നുള്ളവർക്ക് യുകെ അടക്കമുള്ള രാജ്യങ്ങൾ ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.