1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2019

സ്വന്തം ലേഖകന്‍: രാജ്യസുരക്ഷയില്‍ രാഷ്ട്രീയം കളിക്കരുത്, റഫാല്‍ ഉണ്ടായിരുന്നെങ്കില്‍ തിരിച്ചടി ശക്തമാകുമായിരുന്നുവെന്ന് മോദി; നിങ്ങള്‍ക്ക് നാണമില്ലേയെന്ന് തിരിച്ചടിച്ച് രാഹുല്‍ ഗാന്ധി; റഫാല്‍ വൈകുന്നതിന് കാരണം മോദിയാണെന്നും രാഹുല്‍. രാജ്യസുരക്ഷയില്‍ ആരും രാഷ്ട്രീയം കളിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയനേട്ടത്തിന് വേണ്ടി രാജ്യത്തെ തളര്‍ത്തുന്ന പ്രവര്‍ത്തികള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

നരേന്ദ്രമോദിയെ വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്‌തോളൂ. ഒരിക്കലും രാജ്യസുരക്ഷയെ എതിര്‍ക്കരുത്. റഫാല്‍ വിഷയത്തിലെ രാഷ്ട്രീയം രാജ്യത്തിന് ദോഷകരമായെന്നും ഇന്ത്യയുടെ കൈവശം റഫാല്‍ ഉണ്ടായിരുന്നെങ്കില്‍ തിരിച്ചടി കൂടുതല്‍ ശക്തമായേനെയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഓരോ പട്ടാളക്കാരന്റെയും രക്തം നമുക്ക് അമൂല്യമാണ്. ഒരു രാജ്യത്തിനും ഇന്ത്യയെ ഭീഷണിപ്പെടുത്താനാകില്ല. ഇന്ത്യയുടെ ശക്തി കണ്ട് ഭീകരവാദികള്‍ ഭയന്നിരിക്കുകയാണ്പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുന്നതിലൂടെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് ഒരു സാമ്പികവിദഗ്ധനും അഭിപ്രായപ്പെടില്ലെന്നും എന്‍.ഡി.എ. സര്‍ക്കാരിന്റെ കാലയളവില്‍ രാജ്യത്തിന്റെ ജി.ഡി.പിയില്‍ വന്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

റഫാല്‍ കരാര്‍ വൈകുന്നതിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു. മോദി 30,000 കോടി രൂപ മോഷ്ടിച്ച് അനില്‍ അംബാനിക്ക് നല്‍കിയതായും രാഹുല്‍ ആരോപിച്ചു.

‘നിങ്ങള്‍ക്ക് തീരെ നാണമില്ലെ? നിങ്ങള്‍ 30,000 കോടി രൂപ മോഷ്ടിച്ച് നിങ്ങളുടെ സുഹൃത്തായ അനില്‍ അംബാനിക്ക് നല്‍കി. റഫാല്‍ വൈകുന്നതിന് ഒരേയൊരു കാരണം നിങ്ങളാണ്. നിങ്ങള്‍ കാരണമാണ് വിങ്ങ് കമാന്‍ഡര്‍ അഭിനന്ദനെപ്പോലുള്ള ധീരജവാന്മാര്‍ പഴയ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ജീവന്‍ തന്നെ അപകടത്തിലാവുന്ന അവസ്ഥ വരുന്നത്,’ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.