1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 29, 2020

സ്വന്തം ലേഖകൻ: ജമ്മുകശ്​മീരിലെ സാംബയിൽ പാക്​ അതിർത്തിയോട്​ ചേർന്ന്​ രഹസ്യ തുരങ്കം കണ്ടെത്തിയതായി ബി.എസ്​.എഫ്​. പാക്​ അതിർത്തിയിൽ നിന്ന്​ ആരംഭിച്ച് സാംബയിൽ അവസാനിക്കുന്ന തുരങ്കമാണ്​ കണ്ടെത്തിയതെന്ന്​ ജമ്മു ബി.എസ്.എഫ് ഐ.ജി എൻ.എസ് ജാംവാൾ പറഞ്ഞു.

അതിർത്തിയിലെ ഫെൻസിങ്ങിന് സമീപം ഇന്ത്യൻ പ്രദേശത്ത് 3-4 അടി വ്യസവും ഏകദേശം 20 അടി നീളമുള്ള തുരങ്കമാണ്​ കണ്ടത്​. പാകിസതാൻ നിർമിതമായ ചാക്കുകളിൽ മണൽ നിറച്ച്​ തുരങ്കത്തി​െൻറ മുഖം മറച്ച നിലയിലാണ. ചാക്കുകളിൽ കറാച്ചിയിൽ നിന്നുള്ളതെന്ന്​ സൂചിപ്പിക്കുന്ന അടയാളങ്ങളുണ്ട്​. അതിർത്തിയിൽ നിന്നും 170 മീറ്റർ അകലെ ഇന്ത്യൻ ഭാഗത്തേക്ക് തുറക്കുന്ന രീതിയിലാണ്​ തുരങ്കമുള്ളത്​.

തുരങ്കം മറച്ച മണൽചാക്കുകളുടെ മുകളിൽ പാകിസ്​താ​നിൽ നിന്നുള്ളതെന്ന പ്രിൻറും അടയാളങ്ങളുണ്ടെന്നും കൃത്യമായ ആസൂത്രണത്തോടെ, നിർമാണ സാ​ങ്കേതികത സഹായങ്ങളോടെയും കുഴിച്ചതാണെന്ന് വ്യക്തമാണെന്നും ബി.എസ്​.എഫ്​ ഐ.ജി പ്രതികരിച്ചു. പാകിസ്​താൻ റേഞ്ചേഴ്സിൻെറയും മറ്റ് ഏജൻസികളുടെയും സമ്മതമോ സഹായമോ ഇല്ലാതെ ഇത്രയും വലിയ തുരങ്കം നിർമ്മിക്കാൻ കഴിയില്ലെന്നാണ്​ സൂചന. സംഭവം വിശദമായി അന്വേഷിക്കുമെന്നും ബി.എസ്​.എഫ്​ ഐ.ജി എൻ. എസ് ജാംവാൾ വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിലായി ജമ്മുവിലെ വിവിധ സെക്​ടറുകളിൽ നിരവധി നുഴഞ്ഞുകയറ്റശ്രമങ്ങളാണ്​ സൈന്യം പരാജയപ്പെടുത്തിയത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.