1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2017

സ്വന്തം ലേഖകന്‍: പാകിസ്താനുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മൂന്നാമന്റെ മധ്യസ്ഥത വേണ്ട, അമേരിക്കയുടെ മധ്യസ്ഥ വാഗ്ദാനം തള്ളി ഇന്ത്യ.ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് മേഖലയില്‍ സമാധാനം കൊണ്ട് വരുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇടപെടാന്‍ സാധ്യതയുണ്ടെന്ന യുഎന്നിലെ യു.എസ് അംബാസിഡര്‍ നിക്കി ഹാലെയുടെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹാരമെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും മൂന്നാം കക്ഷിയുടെ ഇടപെടലില്ലാതെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നയമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മേഖലയിലെ സമാധാനം തകര്‍ക്കുന്ന പാക് തീവ്രവാദത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്‌ലേ പറഞ്ഞു.

നേരത്തെ, ഓരോ നിമിഷവും വഷളായിക്കൊണ്ടിരിക്കുന്ന ഇന്ത്യ പാക്ക് ബന്ധത്തില്‍ യുഎസ് ഭരണകൂടത്തിന് ആശങ്കയുണ്ടെന്ന് പറഞ്ഞ നിക്കി ഹാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുഎസ് ഇടപെട്ടേക്കുമെന്നാണു താന്‍ പ്രതീക്ഷിക്കുന്നതെന്നും, പ്രസിഡന്റ് നേരിട്ട് വിഷയത്തില്‍ ഇടപെട്ടാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.