1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2015

മുന്‍ ഇന്ത്യന്‍ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്.ലക്ഷ്മണ്‍ എന്നിവരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഉപദേശക സമിതി അംഗങ്ങളായി ബി.സി.സി.ഐ നിയമിച്ചു. ക്രിക്കറ്റുമായി ബന്ധപ്പെട്ട് ബി.സി.സി.ഐയുടെ എല്ലാ കാര്യങ്ങളിലും മൂവരും ഉപദേശം നല്‍കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു താക്കൂറിന്റെ പ്രതികരണം.

ടീമംഗങ്ങള്‍ക്ക് ഇവരില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും ഉപദേശങ്ങള്‍ തേടാം. ബാറ്റ്‌സ്ന്മാര്‍, അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് മുന്‍പ് ബാറ്റിംഗ് സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് സച്ചിനുമായി ചര്‍ച്ച നടത്തിയിരിക്കണമെന്നും ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, ഗാംഗുലി ഇന്ത്യന്‍ ടീമിന്റെ ഡയറക്ടറാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഉപദേശക സമിതിയില്‍ ഉള്‍പ്പെട്ടതോടെ ഡയറക്ടറുടെ സ്ഥാനത്ത് രവിശാസ്ത്രി തന്നെ തുടരും. ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിനുള്ള പാഠങ്ങളാവും ഗാംഗുലി ടീമിന് പകര്‍ന്നു നല്‍കുക. ടീമിലെ പുതുമുഖങ്ങള്‍ക്ക് വേണ്ട എല്ലാ ഉപദേശങ്ങളും നല്‍കുന്നത് ലക്ഷ്മണായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.