1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2019

സ്വന്തം ലേഖകന്‍: വിമാനം വൈകി, ദുബായില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ കാത്തിരുന്നത് ഏഴു കോടിയുടെ ഭാഗ്യം. മുംബൈയില്‍ നിന്ന് ദുബായ് വഴി മനാമയിലേയ്ക്ക് പോകുകയായിരുന്ന സാറ ഇന്റാഹ് അഹമ്മദ് എന്ന എന്ന 21 കാരിക്കാണ് ദുബായില്‍ ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുത്തതിനെ തുടര്‍ന്ന് ഏഴു കോടി രൂപ സമ്മാനമായി ലഭിച്ചത്. മനാമയിലേയ്ക്കു പോകും വഴി ആറുമണിക്കൂര്‍ ദുബായ്വിമാനത്താവളത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് സാറ ടിക്കറ്റ് എടുത്തത്. മാര്‍ച്ച് അവസാനത്തോടെ എടുത്ത ടിക്കറ്റിലാണ് സാറയേ തേടി ഭാഗ്യം എത്തിയത്.

പിതാവിനെ അത്ഭുതപ്പെടുത്താന്‍ വേണ്ടിയായിരുന്നു ടിക്കറ്റ് എടുത്തതെന്ന് സാറ പറയുന്നു. ഇക്കാര്യം അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. ഒരിക്കലും സമ്മാനം ലഭിക്കുമെന്നു താനും കരുതിയില്ല. ആരോ പറ്റിക്കാന്‍ വേണ്ടി ചെയ്തതാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് സംഭവം സത്യം ആണെന്നു മനസിലാകുകയായിരുന്നു. തുടര്‍ന്ന് വിവരം പിതാവിനെ വിളിച്ച് അറിയിച്ചു. പിതാവിനെ വിളിച്ചു കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം വളരെ സന്തോഷവാനായെന്നും സാറ പറയുന്നു. സാറയുടെ പിതാവ് സുഡാന്‍ പൗരനും മാതാവ് ഇന്ത്യക്കാരിയുമാണ്.

ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള സാറ ഉന്നത വിദ്യാഭ്യാസത്തിന് തിരഞ്ഞെടുത്തത് സുഡാനായിരുന്നു.ഡോക്ടറാകണമെന്നും സര്‍ജിക്കല്‍ റസിഡന്‍സി പഠിച്ച് സര്‍ജനാകണമെന്നുമാണ് സാറയുടെ ആഗ്രഹം. സമ്മാനമായി ലഭിച്ച ഈ തുക ഉന്നത വിദ്യാഭ്യാസത്തിന് യൂറോപ്പില്‍ പോയി പഠിക്കാന്‍ ഉപയോഗപ്പെടുമെന്ന് സാറ പറഞ്ഞു. തന്റെ സമ്മാനത്തുക കൊണ്ട് കുടുംബത്തെ സഹായിക്കാനാകുമെന്നും ഈ 21 കാരി പ്രതീക്ഷിക്കുന്നു. 1999 ല്‍ ആരംഭിച്ച ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്ന 141ാം ഇന്ത്യക്കാരിയാണ് അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂടിയായ സാറ.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.