1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2018

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ജയിലുകളുടെ ശോചനീയാവസ്ഥ കാണിച്ച് വിദേശത്ത് അഭയം തേടുന്ന കുറ്റവാളികള്‍ക്കായി രാജ്യാന്തര നിലവാരമുള്ള ജയില്‍. കോടികള്‍ തട്ടി രാജ്യം വിട്ട വിജയ് മല്യയെ പോലുള്ള ഇന്ത്യയിലെ നിയമത്തിന് പിടിതരാതെ വിദേശത്ത് കഴിയുന്ന പണക്കാരായ പ്രതികളെ താമസിപ്പിക്കാനായി യൂറോപ്യന്‍ ശൈലിയിലുള്ള ജയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

ഇത്തരക്കാര്‍ക്കായി എല്ലാവിധ സൗകര്യങ്ങളുമുള്ള യൂറോപ്യന്‍ ശൈലിയിലുള്ള സെല്ലുകള്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ പണിയാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യാന്തര നിലവാരത്തില്‍ എല്ലാ മനുഷ്യാവകാശ മാനദണ്ഡങ്ങളും പാലിച്ചുള്ള സെല്ലുകളാകും ഒരുക്കുക. വിജയ് മല്യയും നീരവ് മോദിയെയും മെഹുല്‍ ചോസ്‌കിയെയും പോലുളള പ്രതികളെ ഉദ്ദേശിച്ചാണ് സര്‍ക്കാര്‍ ഈ നീക്കം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാധാരണ ജയില്‍ മുറികളില്‍ നിന്ന് വ്യത്യസ്തമായി ഒരാള്‍ക്ക് മാത്രം താമസിക്കാവുന്ന നല്ല കാറ്റും വെളിച്ചവും ഉള്ള മുറികളും യൂറോപ്യന്‍ ശൈലിയിലുള്ള ശുചിമുറികളും പ്രത്യേക വാഷ്‌ബേസിനും ഷവറും എല്ലാം ഒരുക്കിയാണ് ഈ ജയിലിന്റെ നിര്‍മാണം. നമ്മുടെ മോശം ജയിലുകള്‍ കാരണമാണ രാജ്യത്തിന് കോടികളുടെ നഷ്ടം ഉണ്ടാക്കിയ പ്രതികള്‍ കീഴടങ്ങാന്‍ മടിക്കുന്നത് ഈ സാഹചര്യത്തിന് മാറ്റമുണ്ടാവണം അതിനാണ് ഇങ്ങനെ ഒരു പദ്ധതി എന്ന് മഹാരാഷ്ട്ര സര്‍ക്കാരിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.