1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2018

സ്വന്തം ലേഖകന്‍: മഞ്ഞുരുക്കുമോ ഈ പാട്ടും നൃത്തവും? സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഇന്ത്യ, പാക് പട്ടാളക്കാരുടെ ബോളിവുഡ് നൃത്തം. ഇന്ത്യയും പാകിസ്താനുമുള്‍പ്പെടെ എട്ട് രാജ്യങ്ങള്‍ അംഗമായ ഷാങ്ഹായ് കോഓപ്പറേഷന്റെ നേതൃത്വത്തില്‍ റഷ്യയിലെ ചെബര്‍ക്കുലില്‍ വെച്ച് നടത്തിയ സംയുക്ത സൈനിക പരിശീലത്തിന് ശേഷമാണ് സംഭവം.

2017 ജൂണില്‍ ഷാങ്ഹായ് കോഓപ്പറേഷനില്‍ സ്ഥിരാംഗത്വം ലഭിച്ച ശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്താനും സംയുക്ത സൈനിക അഭ്യാസം നടത്തുന്നത്. ഭീകരവാദപ്രവര്‍ത്തങ്ങളെ നേരിടുന്ന അഭ്യാസങ്ങളാണ് റഷ്യയില്‍ ഇരു സേനകളും നടത്തിയത്.

‘പീസ് മിഷന്‍’ 2018 എന്ന് പേരിട്ട സംയുക്ത സൈനിക പരിശീലത്തിന് നേതൃത്വം നല്‍കിയത് റഷ്യയിലെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷനാണ്.

 

 

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.