1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2018

 

സ്വന്തം ലേഖകന്‍: ഇറാഖില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു; ഇന്ത്യക്കാര്‍ ഇറാഖില്‍ എത്തിയത് രേഖകളില്ലാതെയെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ്. ഇസ്!ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ 39 ഇന്ത്യക്കാരില്‍ 38 പേരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം അമൃത്സര്‍ വിമാനത്താവളത്തിലെത്തി. വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. അമൃത്സറിനു ശേഷം പാറ്റ്‌നയിലും കോല്‍ക്കത്തയിലും എത്തി മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മൃതദേഹം കൈമാറും.

ഡിഎന്‍എ പരിശോധനയില്‍ തീര്‍പ്പാകാത്തതിനാല്‍ ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വന്നത്. 2014 ജൂണിലാണ് മൊസൂളിലെ നിര്‍മാണകമ്പനിയില്‍ ജോലിക്കാരായ ഇന്ത്യക്കാരെ ബാഗ്ദാദിലേക്കുള്ള യാത്രക്കിടെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. ഇവര്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ മാര്‍ച്ച് 20 ന് സുഷമ സ്വരാജ് രാജ്യസഭയില്‍ അറിയിച്ചു. ഡിഎന്‍എ പരിശോധനയിലൂടെയാണു മരിച്ചവരെ തിരിച്ചറിഞ്ഞത്.

അതിനിടെ മൊസൂളില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ തൊഴിലാളികള്‍ അവിടേക്ക് അനധികൃതമായി പോയവരാണെന്നും ഇറാഖിലെ ഇന്ത്യന്‍ എംബസിയുടെ പക്കല്‍ ഇവരെ കുറിച്ചുള്ള രേഖകള്‍ ഇല്ലെന്നും വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് വ്യക്തമാക്കി. എല്ലാ ഇന്ത്യക്കാരും വിദേശത്തു പോകുന്നത് നിയമപരമായി വേണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.