1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2017

 

സ്വന്തം ലേഖകന്‍: ‘നിങ്ങളെപ്പോലെ ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം,’ അമേരിക്കയില്‍ വര്‍ധിച്ചു വരുന്ന വംശീയ അതിക്രമങ്ങള്‍ക്കെതിരെ ഇന്ത്യക്കാരുടെ പ്രതിഷേധം. ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണമെന്നും രാജ്യം വിട്ട് പോകല്ലെന്നും പ്രഖ്യാപിച്ചു കൊണ്ടായിരുന്നു ഇന്ത്യന്‍ വംശജര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ഇത് ഞങ്ങളുടെ നാടാണ്. ഏത് തോക്കുധാരി പറഞ്ഞാലും പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞാലും ഞങ്ങള്‍ ഇവിടെ തന്നെ ജീവിക്കുമെന്നും പ്രകടനത്തിന് എത്തിയവര്‍ ഒരുമിച്ച് പ്രതിജ്ഞ എടുത്തു.

തങ്ങള്‍ക്ക് ഈ രാജ്യത്ത് ജീവിക്കാനുള്ള അവകാശമുണ്ടെന്നും, ഇവിടെ ഞങ്ങള്‍ ജീവിക്കുമെന്നും പ്രതിജ്ഞ എടുത്ത പ്രകടനക്കാര്‍ പ്രാദേശീക ഭാഷകളിലും, ഇംഗ്ലീഷിലും എഴുതിയ പ്ലക്കാര്‍ഡുകളുമായി തെരുവില്‍ ഇറങ്ങി പ്രകടനം നടത്തി.പറഞ്ഞു. ഞങ്ങള്‍ അവകാശങ്ങള്‍ക്കു വേണ്ടിയും, അധികാരങ്ങള്‍ക്ക് വേണ്ടിയും പോരാടും എന്ന് സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ ലീഡിംഗ് ഓള്‍ടുഗതര്‍ (സഎഎഎല്‍ടി) പ്രതിനിധി സുമന്‍ രഘുനാഥന്‍ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.

അമേരിക്കയില്‍ മുസ്‌ലിം, അറബ്, ഇന്ത്യന്‍ വംശജര്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ പൊലീസിന്റെ ഒത്താശയോടു കൂടിയാണെന്ന് സിഎഎഎല്‍ടി പ്രതിനിധികളിലൊരാളായ ലക്ഷ്മി ശ്രധരന്‍ അഭിപ്രായപ്പെട്ടു. അമേരിക്കയില്‍ കുടിയേറ്റക്കാര്‍, മുസ്‌ലിം, സിഖ്, ഹിന്ദു എന്നും, കറുത്തവര്‍, വെളുത്തവര്‍ എന്നും തരംതിരിച്ചുള്ള ഭരണകൂടത്തിന്റെയു, ചില അമേരിക്കന്‍ വംശജരുടെയും മനോഭാവം അംഗീകരിക്കാനാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

ട്രംപ് അമേരിക്കന്‍ പ്രസിഡന്റൊയി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ വംശജര്‍ക്ക് നേരെ നിരവധി അക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.