1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2015

സ്വന്തം ലേഖകന്‍: 54 പേരുമായി ഇന്തോനേഷ്യന്‍ വിമാനം പറക്കുന്നതിനിടയില്‍ കാണാതായി. ട്രിഗാന എയറിന്റെ എ.ടി.ആര്‍ 42 വിമാനമാണ് പാപ്പുവ മേഖലയില്‍ വച്ച് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്ടപ്പെടുകയും റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തത്. അഞ്ചു കുട്ടികളടക്കം 44 യാത്രക്കാരും അഞ്ചു ജോലിക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

പ്രാദേശിക സമയം ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു സംഭവം. പാപ്പുവയുടെ പ്രാദേശിക തലസ്ഥാനമായ ജയപൂരയിലെ സെന്റാനി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനേയാണ് വിമാനം കാണാതായത്. തെക്കന്‍മേഖലയിലെ ഒക്‌സിബിലിലേക്കായിരുന്നു വിമാനത്തിന്റെ യാത്ര.

മോശം കാലാവസ്ഥയാണ് വിമാനത്തിന്റെ അപ്രത്യക്ഷമാകലിന് പിന്നിലെന്ന് കരുതുന്നു. വിമാനം പറക്കുന്ന സമയത്ത് മഴയുണ്ടായിരുന്നു. ആകാശം മേഘാവൃതവും അന്തരീക്ഷം മൂടിക്കെട്ടിയതുമായിരുന്നു. അതിനാല്‍ തന്നെ അന്വേഷണം ദുസഹമായിട്ടുണ്ട്. അവസാന സന്ദേശം ലഭിക്കുമ്പോള്‍ പര്‍വതനിരകളിലൂടെ ആയിരുന്നു വിമാനം പറന്നു കൊണ്ടിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.