1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2021

സ്വന്തം ലേഖകൻ: ശക്തമായ കാറ്റില്‍ ഗര്‍ഭിണിയായെന്ന യുവതിയുടെ വിചിത്ര വാദമാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഗര്‍ഭിണി ആകുക മാത്രമല്ല 15 മിനിറ്റിനുള്ളില്‍ പ്രസവവും നടന്നുവത്രേ..ഇന്തോനേഷ്യന്‍ യുവതി സിതി സൈനയാണ് വിചിത്ര ഗര്‍ഭ വാദമുയര്‍ത്തി രംഗത്തെത്തിയത്.

യുവതി പ്രാദേശിക മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയാണ് ലോക മാധ്യമങ്ങള്‍ ഏറ്റെടുതത്തത്. ‘താന്‍ വീട്ടിലെ സ്വഐകരണ മുറിയില്‍ ഇരിക്കുമ്പോള്‍ ശക്തമായ കാറ്റടികകുകയായിരുന്നു.അത് തന്നെ കടന്നുപോയി 15 മിനിറ്റുകള്‍ക്കുള്ളില്‍ വയറില്‍ അസഹ്യമായ വേദന അനുഭവപ്പെട്ടു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള കമ്യൂണിറ്റി ക്ലിനിക്കിലെത്തി, പ്രസവവും നടന്നു.

തുടർന്നാണ് യുവതിയുടെ വാക്കുകൾ വൈറലായതും ലോകത്തെ ഞെട്ടിച്ചതും. എന്നാല്‍ ഇത് ക്രിപ്റ്റിക് പ്രഗ്നന്‍സിയാണ് (പ്രസവിക്കാനായി പോകുന്നത് വരെ സ്ത്രീകള്‍ താന്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിയാത്ത) എന്ന് കമ്യൂണിറ്റി ക്ലിനിക് മേധാവി വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.