1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2015

ഇസ്ലാം വിരുദ്ധ ചിത്രം എന്ന് മതവിശ്വാസികള്‍ ആരോപിച്ച ഇന്നസന്‍സ് ഓഫ് മുസ്ലീംസിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ഇതോടെ ചിത്രം വീണ്ടും യൂട്യൂബില്‍ ലഭ്യമായി തുടങ്ങി. സാന്‍ ഫ്രാന്‍സിസ്‌കോയിലെ അപ്പീല്‍ കോടതിയാണ് ചിത്രത്തിന്റെ വിലക്ക് പിന്‍വലിക്കുന്നതായി വിധി എഴുതിയത്.

ഈ ചിത്രം റിലീസായതിന് പിന്നാലെ കലാപങ്ങളും വിവാദങ്ങളും ആഗോള തലത്തില്‍ കത്തി പടര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ചിത്രത്തിന് യൂട്യൂബില്‍ വിലക്കേര്‍പ്പെടുത്തിയത്. ഫെഡറല്‍ കോടതിയായിരുന്നു ചിത്രം വിലക്കി കൊണ്ട് ഉത്തരവിട്ടത്.

ചിത്രത്തില്‍ അഭിനയിച്ച ഗാര്‍സിയ തന്നെ തെറ്റിദ്ധരിപ്പിച്ചാണ് ചിത്രത്തില്‍ അഭിനയിപ്പിച്ചതെന്നും അതിനാല്‍ ചിത്രം വിലക്കണമെന്നും കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊരു കോപ്പിറൈറ്റ് വയലേഷനല്ലെന്നും ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവിനും മാത്രം അവകാശപ്പെടാനാകുന്ന കോപ്പി റൈറ്റ് ക്ലെയിം ഉന്നയിക്കാന്‍ ഗാര്‍സിയക്ക് അവകാശമില്ലെന്നും ഗൂഗിള്‍ കോടതിയില്‍ വാദിച്ചു. ഈ വാദം അംഗീകരിച്ച് കൊണ്ടാണ് കോടതിയുടെ വിധി.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.