1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2012

ലണ്ടന്‍ : ഇന്ത്യാ പെന്തകോസ്തല്‍ ദൈവസഭാ യുകെ ആന്‍ഡ് ഐയര്‍ലാന്‍ഡ് റീജിയന്‍ വാര്‍ഷിക പൊതുയോഗം ബെര്‍മ്മിംഗ്ഹാം ബെഥനി പെന്തകോസ്തല്‍ ചര്‍ച്ചില്‍ നടന്നു. റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ്ബ് ജോര്‍ജ്ജ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി പാസ്റ്റര്‍ സി.പി. എബ്രഹാം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ബ്ര. കെ.ടി തോമസ്, വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് (ബര്‍മ്മിംഗ്ഹാം) വൈസ് പ്രസിഡ് പാസ്റ്റര്‍ ബാബു സക്കറിയ (ഗ്ലാസ്‌ഗോ) സെക്രട്ടറി സി.പി എബ്രഹാം (ഡെര്‍ബി) ജോ. സെക്രട്ട റി ബ്ര. സാം മാത്യൂ (അയര്‍ലാന്റ്), ട്രഷറര്‍ ബ്ര. കെ.ടി തോമസ് (ലണ്ടന്‍), പ്രമോഷണല്‍ സെക്രട്ടറി ബ്ര. ബാബു ജോണ്‍ വെട്ടമല (ലണ്ടന്‍), പബ്ലിസിറ്റി കണ്‍വീനര്‍ ബ്ര. ജോണ്‍ മാത്യൂ (ബാന്‍ബറി) കൂടാതെ 25 അംഗ കൗണ്‍സിലിനയും തെരഞ്ഞെടുത്തു.
പാസ്റ്റര്‍ രൂഫോസ് (തിരുവനന്തപുരം) അനുഗ്രഹ പ്രാര്‍ത്ഥന നടത്തി. പാസ്റ്റര്‍ ബാബു സക്കറിയുടെ പ്രാര്‍ത്ഥനയോടെ ജനറല്‍ ബോഡി അവസാനിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.