1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2019

സ്വന്തം ലേഖകന്‍: വെള്ളപ്പൊക്കത്തില്‍ മുങ്ങി ഇറാന്‍; മരണം 70 കവിഞ്ഞു; വീടുകളില്‍ നിന്ന് ഒഴിപ്പിച്ചത് 86,000 ത്തോളം പേരെ. ദക്ഷിണ പടിഞ്ഞാറന്‍ മേഖലയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 70 ആയി. 1,900 നഗരങ്ങളും ഗ്രാമങ്ങളും ഇതിനോടകം തന്നെ വെള്ളത്താല്‍ ചുറ്റപ്പെട്ടു. 86,000ത്തോളം ആളുകളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ച് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി.

അമ്പതിനായിരത്തോളം ആളുകള്‍ താമസിക്കുന്ന സുസഗേഡ്, ഖുസെസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് ആളുകള്‍ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറാനാരംഭിച്ചതായി പ്രാദേശിക ടി.വി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ പ്രധാന ഡാമുകളിലെ വെള്ളം തുറന്നുവിട്ടതായി അധികൃതര്‍ അറിയിച്ചു. സ്ത്രീകളും കുട്ടികളും സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറാനും പുരുഷന്മാര്‍ തങ്ങളെ രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിക്കാനും ഖുസെസ്താന്‍ പ്രവിശ്യാ ഗവര്‍ണര്‍ ഘോലംറേസ ഷരിയത്തി ആവശ്യപ്പെട്ടു.

ലൊറെസ്താന്‍ പ്രവിശ്യയിലെ ഏഴു ഗ്രാമങ്ങളില്‍ വ്യാപകമായ മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൃഷി നഷ്ടപ്പെട്ട കര്‍ഷകര്‍ക്കു നഷ്ടപരിഹാരം നല്‍കുമെന്നു സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ യു.എസ് ഉപരോധം നിലനില്‍ക്കുന്നതിനാല്‍ ഇറാന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നതു തിരിച്ചടിയാണ്. മാര്‍ച്ച് 19 മുതലാണ് ഈ പ്രദേശങ്ങളില്‍ കനത്ത മഴ തുടങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.